തന്റെ ട്വിറ്റർ പേജിലൂടെയാണ് രജീഷ പ്രേക്ഷകർക്ക് നന്ദി അറിയിച്ചത്.

നുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കിയ കര്‍ണ്ണൻ എന്ന ചിത്രം തീയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിയത്തിൽ സന്തോഷം അറിയിച്ചുകൊണ്ട് എത്തുകയാണ് നടി രജീഷ വിജയൻ. തന്റെ ട്വിറ്റർ പേജിലൂടെയാണ് രജീഷ പ്രേക്ഷകർക്ക് നന്ദി അറിയിച്ചത്.

‘ഈ വിജയം നേടി തന്ന എല്ലാവർക്കും നന്ദി. ഞാൻ കർണ്ണനു വേണ്ടി നല്ല രീതിയിൽ തന്നെ പരിശ്രമിച്ചുവെന്ന് കരുതുന്നു. കർണ്ണന്റെ അഭിനേതാക്കൾക്കും മറ്റ് അണിയറപ്രവർത്തകർക്കും വലിയ നന്ദി. ധനുഷ് സാർ എല്ലാത്തിനും പ്രത്യേകം നന്ദി‘, എന്നാണ് രജീഷ ട്വീറ്റ് ചെയ്തത്. 

Scroll to load tweet…

ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം 6.20 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. മലയാളത്തില്‍ നിന്ന് രണ്ട് പ്രധാന താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. നടരാജന്‍ സുബ്രഹ്മണ്യന്‍, യോഗി ബാബു എന്നിവരും അഭിനയിക്കുന്നുണ്ട്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം തേനി ഈശ്വര്‍. എഡിറ്റിംഗ് സെല്‍വ ആര്‍ കെ. കലാസംവിധാനം താ രാമലിംഗം. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍.