ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാര്‍ പ്രധാന കഥാപാത്രമാകുന്ന പരമ്പര ഏഷ്യാനെറ്റില്‍ വരുന്നൂ. നടി കൃഷ്‍ണപ്രഭയാണ് പരമ്പരയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്.

സീരിയലിന്റെ പ്രമോ ഉടൻ പുറത്തുവിടും. എപ്പോഴായിരിക്കും സീരിയലിന്റെ സംപ്രേഷണം എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഹൃദയസ്‍പർശിയായ കഥാമുഹൂർത്തങ്ങളുമായി മറ്റൊരു സീരിയല്‍ കൂടി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും. കണ്‍മണിഎന്ന പെൺകുട്ടിയുടെ ജീവിതയാഥാർഥ്യങ്ങളോടുള്ള പോരാട്ടത്തിന്റെ കഥപറയുന്ന 'പാടാത്ത പൈങ്കിളി'  സെപ്‍തംബര് ഏഴ് ആണ് സംപ്രേഷണം ചെയ്യുക. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 നു ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.