അനാഥരും പാവപ്പെട്ടവരുമായ കുട്ടികള്‍ക്കും ദീപാവലിക്ക് വസ്‍ത്രങ്ങളും സമ്മാനങ്ങളും നല്‍കാൻ രാജ്‍കുമാര്‍ റാവു വീഡിയോയില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യ വാലി ദിവാലി ക്യാംപെയിന് പിന്തുണയുമായി രാജ് കുമാര്‍. രണ്ട് മിനിട്ടുള്ള പരസ്യചിത്രത്തിലാണ് രാജ്‍കുമാര്‍ റാവുവും അഭിനിയിച്ചിരിക്കുന്നത്.
ദീപാവലി ആഘോഷം എല്ലാവര്‍ക്കും ആകട്ടെ എന്നാണ് വീഡിയോയില്‍ രാജ്‍കുമാര്‍ റാവു പറയുന്നത്. അനാഥരും പാവപ്പെട്ടവരുമായ കുട്ടികള്‍ക്ക് വസ്‍ത്രങ്ങളും സമ്മാനങ്ങളും നല്‍കാൻ ആള്‍ക്കാരെ പ്രേരിപ്പിക്കുന്നതാണ് വീഡിയോ. അങ്കിത് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അതേസമയം ഭാരത് കി ലക്ഷ്‍മി എന്ന ക്യാംപയിനും നടക്കുന്നുണ്ട്. രാജ്യത്തെ സ്‍ത്രീകളുടെ പ്രചോദനമാകുന്ന നേട്ടങ്ങളുടെ കഥ എല്ലാവരിലേക്കും എത്തിക്കുന്നതാണ് ക്യാംപയിൻ. അറിയപ്പെടാത്ത ഇന്ത്യയുടെ പെണ്‍മക്കളുടെ നേട്ടങ്ങളും അഭിമാനര്‍ഹമായ പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം. ദീപിക പദുക്കോണും പി വി സിന്ധുവുമായിരുന്നു ക്യാംപയിനില്‍ എത്തിയത്.
