ഭര്‍ത്താവ് അവഗണിക്കുന്നുവെന്ന് പരാതിപ്പെട്ട് പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്.

മോഡലും നടിയുമായ രാഖി സാവന്ത് അടുത്തിടെയാണ് വിവാഹിതയായത്. എന്നാല്‍ ഭര്‍ത്താവ് തന്നെ അവഗണിക്കുന്നുവെന്നാണ് രാഖി സാവന്ത് ഇപ്പോള്‍ പറയുന്നത്. സാമൂഹ്യമാധ്യമത്തില്‍ ലൈവിലെത്തി പൊട്ടിക്കരഞ്ഞാണ് രാഖി സാവന്ത് ഇക്കാര്യം പറയുന്നത്.

View post on Instagram

രാഖി സാവന്ത് വിവാഹിതയായെന്ന് ആദ്യം വാര്‍ത്ത വന്നപ്പോള്‍ താരം നിഷേധിച്ചിരുന്നു. പക്ഷേ മധുവിധു ചിത്രങ്ങള്‍ വൈറലായതോടെ താൻ വിവാഹിതയായിയെന്ന് വ്യക്തമാക്കുകയായിരുന്നു രാഖി സാവന്ത്. റിതേഷ് എന്നയാളാണ് വരനെന്നും രാഖി സാവന്ത് പിന്നീട് പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവ് തന്നെ അവഗണിക്കുകയാണെന്നും തനിക്ക് അത് സഹിക്കാനാകുന്നില്ലെന്നുമാണ് രാഖി സാവന്ത് ഇപ്പോള്‍ പറയുന്നത്. നിങ്ങള്‍ എന്തു പറഞ്ഞാലും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ നിങ്ങളെ വല്ലാതെ സ്‌നേഹിക്കുന്നൂ. എന്നെ അവഗണിക്കരുതേ- രാഖി പറയുന്നു. ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി സാവന്ത് പറയുന്നു. രാഖി സാവന്തിന്റെ വീഡിയോ തമാശയ്‍ക്കായി ചെയ്‍തതാണെന്ന് ചില ആരാധകരും ചൂണ്ടിക്കാട്ടുന്നുണ്ട്.