കന്നഡ സൂപ്പർ സ്റ്റാർ രക്ഷിത് ഷെട്ടിയുടെ അവൻ ശ്രീമൻ നാരായണ എന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരേ സമയം അഞ്ചു ഭാഷകളിൽ എത്തുന്ന ചിത്രം മുളകുപാടം ഫിലിംസ് ആണ് കേരളത്തിൽ പ്രദര്ശനത്തിനെത്തിക്കുന്നത്. 

കന്നഡ സിനിമ ലോകത്ത് വ്യത്യസ്‌തകൾ കൊണ്ട് എന്നും നിറഞ്ഞു നിൽക്കുന്ന നടനാണ് രക്ഷിത് ഷെട്ടി. രക്ഷിത് ഷെട്ടിയുടെ ഉലിതാവരു കണ്ടാതെ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു നിവിൻ പോളിയുടെ റിച്ചി.

ട്രെയിലർ റിലീസിന് മുന്നോടിയായി അവൻ ശ്രീമൻ നാരായണയുടെ നിർമ്മാതാക്കൾ രണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ആണ് സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയിരിക്കുന്നത്. കർണ്ണാടകയിലെ അമരാവതി എന്ന സാങ്കല്പിക ഗ്രാമത്തിൽ 80 കളിൽ ജീവിച്ചിരുന്ന ഒരു പോലീസുകാരന്റെ വേഷമാണ് രക്ഷിത് ഷെട്ടി സിനിമയിൽ അവതരിപ്പിക്കുന്നത്. കന്നഡ കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

സച്ചിൻ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ നവംബർ 28 ന് റിലീസ് ചെയ്യും. ഷാൻവി ശ്രീവാസ്തവ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ബാലാജി മനോഹർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എച്ച്. കെ. പ്രകാശ്, പുഷ്കര മല്ലികാർജ്ജുനയ്യ എന്നിവർ ചേർന്നൊരുക്കുന്ന ചിത്രം ഡിസംബർ 27 ന് റിലീസ് ചെയ്യും