ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക് മെഡല്‍ ജേതാവായ വനിത എന്ന വിശേഷണമുള്ള കര്‍ണം മല്ലേശ്വരിയുടെ ജീവിതം സിനിമയാകുകയാണ്.  രാകുല്‍ പ്രീത് സിംഗ് ആയിരിക്കും നായികയാകുക എന്ന വാര്‍ത്തകളോടെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.

സഞ്‍ജന റെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കര്‍ണം മല്ലേശ്വരി ആയി അഭിനയിക്കാൻ രാകുല്‍ പ്രീതിനെ നിശ്ചയിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കൊന വെങ്കട് പറയുന്നു.ഇപ്പോഴും തിരക്കഥ ജോലി തുടരുകയാണ്. അത് പൂര്‍ത്തിയായാല്‍ യോജിച്ച അഭിനേതാവിനെ തേടും. രാകുല്‍ പ്രീതിനെയും പരിഗണിക്കുന്നുണ്ടെന്ന് കൊന വെങ്കട് പറയുന്നു. രാകുല്‍ മികച്ച നടിയാണ്. ചിത്രം വിവിധ ഭാഷകില്‍ ചെയ്യുന്നുണ്ട്.  അതുകൊണ്ടുതന്നെ രാകുല്‍ പ്രീതും ഞങ്ങളുടെ മനസിലുണ്ട്. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ ആരെയും അന്തിമമായി തീരുമാനിച്ചിട്ടില്ല. നിലവിലെ കാര്യങ്ങള്‍ ശരിയായാല്‍ ചിത്രം തുടങ്ങുമെന്നും കൊന വെങ്കട് അറിയിച്ചു.  ഇന്ത്യക്ക് വേണ്ടി ഭാരദ്വാഹനത്തില്‍ ഒളിമ്പിക്സില്‍ വെങ്കല മെഡലാണ് കര്‍ണം മല്ലേശ്വരി നേടിയത്.