2022ലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. 

സംവിധായകൻ ശങ്കർ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. രാം ചരണാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ശങ്കറും, രാം ചരണും ചേർന്ന് നിർവഹിച്ചു. 2022ലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. രാം ചരണിന്റെ പതിനഞ്ചാമത്തെ ചിത്രമാണിത്.

ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. തങ്ങളുടെ നിർമ്മാണ രം​ഗത്തെ നാഴിക കല്ലാകും ഈ ചിത്രമെന്ന് ദിൽ രാജു പറയുന്നു. “ഇത് പാൻ ഇന്ത്യ പദ്ധതിയായിരിക്കും. ചരണും ശങ്കറും ഒരുമിച്ച് വരുന്നത് തീർച്ചയായും ഒരു വലിയ കാര്യമാണ്. പ്രതീക്ഷകൾ വളരെ വലുതായിരിക്കും. സിനിമാ പ്രേമികൾക്ക് ആസ്വാദ്യകരമാകുന്ന ചിത്രം നിർമ്മിക്കും. ചിത്രത്തിലെ അഭിനേതാക്കളുടെയും മറ്റും പേരുകൾ ഉടൻ വെളിപ്പെടുത്തും”ദിൽ രാജു അറിയിച്ചു.

Scroll to load tweet…

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ‌ആർ‌ആറിന്റെ സെറ്റിലാണ് ഇപ്പോൾ രാം ചരൺ. രാം ചരണിനൊപ്പം ജൂനിയർ എൻ‌ടി‌ആർ, ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് നടന്ന ഒരു സാങ്കൽപ്പിക കഥയാണ് ചിത്രത്തിന്റെ പ്രമേയം.