രമേഷ് പിഷാരടിയുടെ പുതിയ സംരഭമായ പെറ്റ്ഫ്‌ളിക്‌സ് ആദ്യ എപിസോഡ് പുറത്തുവിട്ടു.

പോത്തുമായി രമേഷ് പിഷാരടി (Ramesh Pisharody). ഞെട്ടേണ്ട സംഗതി സത്യമാണ്. മലയാളികളുടെ പ്രിയ നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ രമേഷ് പിഷാരടി തന്റെ പുതിയ സംരംഭമായ പെറ്റ്ഫ്‌ളിക്‌സിലെത്തുന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ പോത്തുകളുടെ വിശേഷവുമായാണ്. തന്റെ യു ട്യൂബ് ചാനലായ രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്‌സില്‍ തുടങ്ങിയ പരിപാടിയാണ് പെറ്റ്ഫ്‌ളിക്‌സ് (Petflix). നാം നമ്മുടേതാക്കി വളര്‍ത്തുന്ന, വളരെ പ്രത്യേകതകളുള്ള പക്ഷിമൃഗാദികളും മറ്റ് ജീവജാലങ്ങളുമൊക്കെ പെറ്റ്ഫ്‌ളിക്‌സില്‍ അതിഥികളായെത്തും. 

YouTube video player

ആദ്യ എപ്പിസോഡില്‍ത്തന്നെ ലോകത്തിലെ തന്നെ ഏറ്റവും വലുപ്പം കൂടിയ പോത്തുകളാണ് വരുന്നത്. രാജമാണിക്യം സിനിമയിലെ ബെല്ലാരി രാജയുടെ കലിപ്പ് തീര്‍ക്കാന്‍ പോണവന്മാരാണ് ഈ പോത്തുകളാണ് ഇവരെന്നാണ് ആദ്യ എപ്പിസോഡിന്റെ തന്നെ തലക്കെട്ട്. 21 കോടി രൂപ വരെ വിലയുള്ള പോത്തുകളുടെ വിശേഷങ്ങള്‍ ഈ സീരീസിലൂടെ കാണാനാകും.'ഇഷ്‍ടമുള്ള ജോലി ചെയ്യാന്‍ കഴിയുക എന്നത് ഒരു വലിയ ഭാഗ്യമാണ്. അങ്ങനെയായാല്‍പ്പിന്നെ അത് നമുക്കൊരു ജോലിയായി തോന്നുകയില്ല. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി സ്‌റ്റേജിലും ടെലിവിഷനിലും സ്‌റ്റേജിലുമായി ഞാന്‍ അതു തന്നെയാണ് ചെയ്‍തുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഇത് അങ്ങനെയുള്ളതൊന്നുമല്ല, ഒരു പുതിയ യാത്രയാണ്. എന്തെങ്കിലും ടെന്‍ഷന്‍ വന്നാല്‍ ജീവികളുമായുള്ള സഹവാസമാണ് ഞാന്‍ കൂടുതലും ചെയ്യുന്നത്. 

ഞാന്‍ ആദ്യം സംവിധാനം ചെയ്‍തു സിനിമയിലും ജീവികള്‍ ഒരു പ്രധാന ഭാഗമായിരുന്നു. ജീവികളുമായുള്ള സംസര്‍ഗം വളരെ കൂടുതലാണ്. വിദേശരാജ്യങ്ങളില്‍ ചെന്നാല്‍, ആദ്യം ഓടിച്ചെല്ലുക അവിടുത്തെ മൃഗശാലയിലേക്കാണ്. ഇത് അത്തരത്തിലുള്ള സ്വന്തം ആഗ്രഹപ്രകാരം കാണുന്ന ചില കാഴ്ചകള്‍ അങ്ങനെതന്നെ കണ്ടു തീര്‍ക്കുക എന്നതിലപ്പുറം ആ കാഴ്‍ചകള്‍ പ്രക്ഷേകരമായി കൂടി പങ്കുവയ്ക്കുക എന്ന ആശയമാണ് പെറ്റ്ഫ്‌ളിക്‌സിനു പിന്നിലുള്ളതെന്ന് രമേഷ് പിഷാരടി പറഞ്ഞു. യു ട്യൂബ് ചാനലില്‍ റിലീസ് ചെയ്‍തതിനു തൊട്ടുപിന്നാലെ തന്നെ പെറ്റ്ഫ്‌ളിക്‌സ് തരംഗമായിരിക്കുകയാണ്. 

രമേഷ് പിഷാരടിക്കൊപ്പം ഗായകനായ സമദ് സുലൈമാനുമുണ്ട്. പ്രോഗ്രാമിന്റെ അവതാരികയായെത്തുന്നത് അന്ന ചാക്കോയാണ്. ഈ പരിപാടി സംവിധാനം ചെയ്‍തിരിക്കുന്നത് അബ്ബാസാണ്. കാമറ നിരഞ്‍ജ് സുരേഷ്, എഡിറ്റര്‍ എം എസ്. സുധീഷ്.