നടിയായും അവതാരകയായും ശ്രദ്ധേയയായ താരമാണ് രഞ്‍ജിനി ഹരിദാസ്. കലാരാംഗത്തിന് പുറത്തെ വിശേഷങ്ങളും രഞ്‍ജിനി ഹരിദാസ് പങ്കുവയ്‍ക്കാറുണ്ട്. രഞ്‍ജിനി ഹരിദാസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ രഞ്‍ജിനി ഹരിദാസിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. രഞ്‍ജിനി ഹരിദാസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഫോട്ടോയാണ് ഇത്.

പുതിയ വര്‍ഷം. പുതിയ റെസലൂഷൻ. നമുക്ക് ഇത് 2021ല്‍ ചെയ്യാം എന്നാണ് രഞ്‍ജിനി ഹരിദാസ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനുമായി എഴുതിയിരിക്കുന്നത്. രഞ്‍ജിനി ഹരിദാസിന്റെ ഇത്തവണത്തെ പുതുവത്സര ആഘോഷം ഗോവയിലായിരുന്നു. രഞ്‍ജിനി ഹരിദാസ് തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരുന്നു. തനിക്ക് സന്തോഷം തരുന്ന സ്ഥലം എന്നാണ് ഗോവയെ കുറിച്ച് രഞ്ജിനി ഹരിദാസ് എഴുതിയത്.

ഫെമിന മിസ് കേരള ആയിട്ടാണ് രഞ്‍ജിനി ഹരിദാസ് കലാരംഗത്ത് എത്തിയത്.

ചില സിനിമകളിലും രഞ്‍ജിനി ഹരിദാസ് വേഷമിട്ടിട്ടുണ്ട്.