നാഗാര്‍ജുന നായകനായി ബംഗര്രാജു എന്ന സിനിമ വളരെ മുന്നേ പ്രഖ്യാപിച്ചതാണ്. കല്യാണ്‍ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ച് ഇടക്കാലത്ത് ചര്‍ച്ചകളുണ്ടായിരുന്നില്ല. ഇപ്പോഴിതാ സിനിമ ചിത്രീകരണം തുടങ്ങാൻ പോകുന്നുവെന്നാണ് ടോളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നത്. നാഗാര്‍ജുനയും കല്യാണ്‍ കൃഷ്‍ണയും ചിത്രം ഉടൻ തുടങ്ങാനാണ് ആലോചിക്കുന്നത്. സിനിമയിലെ നായികയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

രശ്‍മിക മന്ദാന ചിത്രത്തില്‍ നായികയാകുമെന്നാണ് വാര്‍ത്ത. ഗീതഗോവിന്ദം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് രശ്‍മിക മന്ദാന. രശ്‍മിക മന്ദാനയും ചിത്രത്തിന്റെ ഭാഗമാകുന്നതോടെ ചിത്രം വാര്‍ത്തകളില്‍ നിറയുകയാണ്. കല്യാണ്‍ കൃഷ്‍ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ ചിത്രീകരണം പൂജയോടെ ഉടൻ തുടങ്ങുമെന്നാണ് ഇപ്പോള്‍ പറയുന്നത്.

ചില സാങ്കേതിക കാരണങ്ങളായിരുന്നു സിനിമയുടെ ചിത്രീകരണം മുടങ്ങിയത്.

എന്തായാലും കല്യാണ്‍ കൃഷ്‍ണ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ തുടങ്ങിയിട്ടുണ്ട്.