നടി രശ്‍മിക മന്ദാനയ്‍ക്ക് ട്രോള്‍.

രശ്‍മിക മന്ദാന നായികയാകുന്ന ബോളിവുഡ് ചിത്രമാണ് ആനിമല്‍. ഒരു ഗാനം ഇന്നലെ പുറത്തുവിട്ടിരുന്നു. രശ്‍മികയുടെയും രണ്‍ബിറിന്റെയും ലിപ്‍ ലോക്ക് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതായിരുന്നു ഗാനം. ഇപ്പോള്‍ ആ ഗാനം ട്രോളായിരിക്കുകയാണ്.

രശ്‍മിക എന്തുകൊണ്ടാണ് ഗാനത്തില്‍ അന്ധയെ പോലെ പെരുമാറുന്നത് എന്നാണ് നടിയുടെ ആരാധകര്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്ന കമന്റുകള്‍. ആ ഗാനത്തില്‍ മൊത്തം അങ്ങനെയാണ് താരത്തെ കാണാനാകുന്നത്. തെന്നിന്ത്യയില്‍ മികച്ച നടിയാണ് രശ്‍മിക. എന്നാല്‍ രശ്‍മിക മന്ദാന ബോളിവുഡില്‍ കഷ്‍ടപ്പെടുകയാണ് എന്നും ജീവനില്ലാത്ത കണ്ണുകളാണെന്നും മുമ്പ് മിഷൻ മജ്‍നുവിലും ഇതേ എക്സ്പ്രഷനായിരുന്നു എന്നുമാണ് നിരവധി ആരാധകര്‍ കമന്റുകള്‍ എഴുതിയിരിക്കുന്നത്.

Scroll to load tweet…

സന്ദീപ് റെഡ്ഡി വങ്കയുടെ സംവിധാനത്തിലുള്ള ചിത്രം ആനിമലിലെ ഗാനം ഹിറ്റായി മാറിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. അര്‍ജുൻ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന 'ആനിമലി'ല്‍ വലിയ പ്രതീക്ഷകളുമാണ് രണ്‍ബിര്‍ കപൂറിനും നായികയായി എത്തുന്ന രശ്‍മിക മന്ദാനയ്‍ക്കും ഉള്ളത്. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ദ്ധൻ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ബോബി ഡിയോള്‍, ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും രശ്‍മിക മന്ദാനയ്‍ക്കും രണ്‍ബിര്‍ കപൂറിനുമൊപ്പം കഥാപാത്രങ്ങളാകുന്നു.

രണ്‍ബിര്‍ കപൂറിന്റെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ രശ്‍മിക മന്ദാനയാണ് എത്തുക. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ആനിമലിലുണ്ട്. ടീ സീരീസിന്റെയും ഭദ്രകാളി പിക്ചേഴ്‍സിന്റെയും ബാനറിലാണ് നിര്‍മാണം. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണം ഭൂഷൻ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ്.

Read More: ആദ്യം അത്ഭുതം, പാട്ടു കേട്ടതിന് ശേഷം വിജയ്‍യുടെ പ്രതികരണം ഇങ്ങനെ, വെളിപ്പെടുത്തി ഗാന രചയിതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക