Asianet News MalayalamAsianet News Malayalam

കെജിഎഫിന്റെ സംഗീത സംവിധായകന്‍ മലയാളത്തിലും; രവി ബസ്റൂർ സംഗീതം ഒരുക്കുന്ന ആദ്യ മലയാളചിത്രമായി 'മഡ്ഡി'

ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്ഷൻ ത്രില്ലറാണ്.

ravi basrur kgf music director to debut in malayalam movie muddy
Author
Kochi, First Published Feb 23, 2021, 10:43 AM IST

ഇന്ത്യയൊട്ടാകെ തരംഗമായ കെ.ജി.എഫിന്റെ സംഗീത സംവിധായകൻ മലയാളത്തിലും.രവി ബസ്റൂർ സംഗീതമൊരുക്കുന്ന ആദ്യ ചിത്രമാണ് 'മഡ്ഡി'. നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്‌ഷൻ ത്രില്ലറാണ്. രവി ബസ്റൂറിനെ കൂടാതെ രാക്ഷസൻ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലേകേഷ് എഡിറ്റിങ്ങും, ഹോളിവുഡിൽ പ്രശസ്തനായ കെ.ജി രതീഷ്ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. 2014ൽ  ഉഗ്രം എന്ന സിനിമയിലൂടെയാണ് കന്നഡ ചലച്ചിത്രമേഖലയിൽ രവി ബസ്റൂർ അരങ്ങേറ്റം കുറിച്ചത്. ജസ്റ്റ് മഡുവേലി, കാർവ, തുടങ്ങിയ ചിത്രങ്ങൾക്കും രവി ബസ്റൂർ സംഗീതം നൽകിയിട്ടുണ്ട്. 

പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ്  പ്രധാന വേഷങ്ങളിൽ   അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ. സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്‌നേഹത്തിൽ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകൻ പ്രഗഭൽ പറയുന്നു. പ്രധാനമായും  വ്യത്യസ്തടീമുകൾ തമ്മിലുളള വൈരാഗ്യത്തെ കുറിച്ച് പറയുന്ന ചിത്രത്തിൽ പ്രതികാരം, കുടുംബം, നർമ്മം, സാഹസികത എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രഗഭൽ പറയുന്നു.

ഓഫ് റോഡ് റേസിംഗിൽ  പ്രധാന അഭിനേതാക്കളെ രണ്ട് വർഷത്തോളം  പരിശീലിപ്പിച്ചുവെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. സിനിമയിൽ ഡ്യൂപ്പുകളെ  ഉപയോഗിച്ചിട്ടില്ല. മഡ് റേസിങ്ങ് പോലുളള കായിക വിനോദം ആവേശം നഷ്ടപ്പെടുത്താതെ കാഴ്ചക്കാർക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു സംവിധായകന്റെ മുമ്പിലുളള ഏറ്റവും വലിയ വെല്ലുവുളി.  ഒരു വർഷത്തോളം സമയമെടുത്താണ് സിനിമയുടെ ലോക്കേഷനുകൾ കണ്ടെത്തിയത്. സിനിമയുടെ മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Follow Us:
Download App:
  • android
  • ios