ഗോപിചന്ദ് മലിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മാസ് മഹാരാജ് രവി തേജ പുതിയ സിനിമ പ്രഖ്യാപിച്ചു. ഗോപിചന്ദ് മലിനേനിയാണ് രവി തേജിനെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്ത മാസം ചിത്രത്തിന്റെ പൂജ നടക്കും.

Add Asianetnews as a Preferred SourcegooglePreferred

രവി തേജയുടെ അറുപത്തിയാറാമത് ചിത്രമാണ് ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ രവി തേജ അഭിനയിക്കുക. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കും. രവി തേജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റൊരുക്കാൻ തന്നെയാകും ഗോപിചന്ദ് മലിനേനിയുടെ ശ്രമം.