കൂറ്റൻ സെറ്റ്, ചുറ്റും തീയും പുകയും വെടിയൊച്ചകളും; 'വാലിബൻ' ലൊക്കേഷൻ വീഡിയോ ലീക്കായി
ഈ വീഡിയോ ലീക്കായതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ഒരുപാട് പ്രതീക്ഷകൾ സമ്മാനിക്കുന്ന സിനിമകൾ ഉണ്ടാകാറുണ്ട്. ആ ചിത്രത്തിലെ അഭിനേതാക്കളോ സംവിധായകരോ കഥയോ ഒക്കെ ആകാം ആ പ്രതീക്ഷയുടെ കാവൽക്കാർ. ഇതരഭാഷകളിൽ മാത്രമല്ല ഇങ്ങ് മലയാളത്തിലും അത്തരത്തിൽ വരുന്ന സിനിമകൾക്ക് കുറവൊന്നും തന്നെ ഇല്ല. അത് മുൻനിര താരങ്ങളായിക്കോട്ടെ ചെറിയ സിനിമകൾ ആയിക്കോട്ടെ. മലയാളികൾക്ക് നൽകുന്ന പ്രതീക്ഷകൾ ഏറെയാണ്. അത്തരത്തിൽ ഏവരും കാത്തിരിക്കുന്ന സിനിമയാണ് 'മലൈക്കോട്ടൈ വാലിബൻ'.
മലയാളത്തിലെ യുവ സംവിധായക നിരയിൽ ഏറ്റവും ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'വാലിബൻ'. അതുതന്നെയാണ് ചിത്രത്തിന്റെ യുഎസ്പിയും. ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ആകും മോഹൻലാൽ ചിത്രത്തിലെത്തുക എന്ന് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ പ്രേക്ഷക-ആരാധക പ്രതീക്ഷയും വാനോളമാണ്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.
കൂറ്റൻ സെറ്റിന് ചുറ്റും തീ കത്തുന്നും പുകമയമായ അന്തരീക്ഷത്തിൽ വെടിയൊച്ചകൾ മുഴങ്ങുന്നതും വീഡിയോയിൽ കേൾക്കാം. ഒപ്പം എതിരാളികളെ വാൾ കൊണ്ട് നേരിടുന്ന ഒരു ആർട്ടിസ്റ്റിനെ വീഡിയോയിൽ കാണുന്നുണ്ട്. അത് മോഹൻലാൽ ആണോ എന്ന കാര്യത്തിൽ വ്യക്തതക്കുറവുണ്ട്. ഈ വീഡിയോ ലീക്കായതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ മുൻപ് തന്നെ ഈ വീഡിയോ പുറത്തുവന്നുവെന്നും ഇപ്പോൾ ട്രെഡിങ്ങായത് ആണന്നും പ്രതികരണങ്ങളുണ്ട്.
ഉള്ളുലയ്ക്കുന്ന 'പ്രാവ്', ഓരോ സ്ത്രീയും കണ്ടിരിക്കേണ്ട ചിത്രം- റിവ്യു
അതേസമയം, മലൈക്കോട്ടൈ വാലിബന്‍റെ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുകയാണ്. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയുടെ ട്വീറ്റ് പ്രകാരം ഡിസംബർ 22ന് വാലിബന്‍ റിലീസ് ചെയ്യും. എന്നാല്‍ 2024ൽ വിഷു റിലീസ് ആയേ ചിത്രം തിയറ്ററില്‍ എത്തുകയുള്ളൂ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്തായാലും ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കേണ്ടിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..