വൻ ദൃശ്യവിരുന്നൊരുക്കുന്ന നൃത്തരംഗമാകും മലയാളികളെ ഭാഭബയിലൂടെ കാത്തിരിക്കുന്നത്.
പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ ട്രെന്റ് സെക്ടറായി നിൽക്കുന്നൊരു മലയാള സിനിമയാണ് ഭഭബ. ദിലീപ് നായകനായി എത്തുന്ന ചിത്രത്തിൽ മോഹൻലാലും എത്തുന്നുണ്ട്. അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്നാണ് വിവരം. ഭയം ഭക്തി ബഹുമാനം എന്ന പൂർണ പേരുള്ള സിനിമയിൽ ദിലീപും മോഹൻലാലും തമ്മിൽ ഒരു ഗാനരംഗം ഉണ്ടെന്ന് അടുത്തിടെ ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഗാനവുമായി ബന്ധപ്പെട്ട പുതിയ ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
മോഹൻലാലിനും ദിലീപിനും ഒപ്പം ഗാനരംഗത്ത് ആടിത്തകർക്കാൻ തെന്നിന്ത്യൻ താരസുന്ദരി തമന്നയും എത്തുമെന്നാണ് പുതിയ ചർച്ചകൾ. ഗാനരംഗത്തിന് മാത്രമായി നാല് കോടി രൂപയാണ് മാറ്റിവച്ചതെന്നും എക്സ് പ്ലാറ്റ്ഫോമിൽ പ്രചാരണമുണ്ട്. ഇത് പ്രകാരം ആണെങ്കിൽ വൻ ദൃശ്യവിരുന്നൊരുക്കുന്ന നൃത്തരംഗമാകും മലയാളികളെ ഭാഭബയിലൂടെ കാത്തിരിക്കുന്നത്.
നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ. ഒരു മാസ് കോമഡി എന്റർടെയ്നർ ആയൊരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് താരദമ്പതികളായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി മാസ്റ്റര്‍ തുടങ്ങിയവരും ഭഭബയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
അതേസമയം, പ്രിന്‍സ് ആന്‍ഡ് ഫാമിലിയാണ് ദിലീപിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ബിൻ്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രത്തില്‍ പുതുമുഖ താരം റാണിയ റാണ ആണ് നായിക വേഷത്തില്‍ എത്തിയത്.



