മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയും അവതാരകയുമൊക്കെയാണ് റിമി ടോമി. മലയാളികള്‍ക്ക് സ്വന്തമെന്ന പോലെയാണ് റിമി ടോമി. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ റിമി ടോമിയുടേതായിട്ടുണ്ട്. ഇപ്പോഴിതാ റിമി ടോമിയുടെ കുട്ടിക്കാല ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

എന്റെ പപ്പ എന്ന് പറഞ്ഞാണ് റിമി ടോമി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്നത്തെയും പോലെ നിറഞ്ഞ ചിരിയും റിമി ടോമിയുടെ മുഖത്ത് അന്നുമുണ്ട്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. ചിങ്ങം മാസം വന്നുചേര്‍ന്നാല്‍ എന്ന് തുടങ്ങുന്നതായിരുന്നു റിമിയുടെ ആദ്യ ഹിറ്റ് സിനിമാ ഗാനം.

ബല്‍റാം വേഴ്‍സസ് താരാദാസ് എന്ന സിനിമയിലൂടെ അതിഥി താരമായി സ്വന്തം വേഷത്തില്‍ തന്നെ വെള്ളിത്തിരയിലുമെത്തി.

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‍ത എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവില്‍ അതിഥിയായി സ്വന്തം വേഷത്തില്‍ അഭിനയിച്ച ചിത്രം.