ജെനീലിയ ഡിസൂസ വെള്ളിത്തിരയില്‍ നിന്ന് തല്‍ക്കാലം ഒരു ഇടവേളയെടുത്തിരിക്കുകയാണ്. ജെനീലിയ എന്നാകും തിരിച്ചെത്തുകയെന്ന് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ താരത്തിനോട് ചോദിക്കാറുണ്ട്. അഭിമുഖങ്ങളിലും മടങ്ങിവരവിനെ കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ജെനീലിയയുടെ മടങ്ങിവരവ് സൂചിപ്പിച്ച് റിതേഷ് ദേശ്‍മുഖ് രംഗത്ത് എത്തിയിരിക്കുന്നു.

ജെനീലിയ ഉടൻ തന്നെ ഒരു സിനിമ ചെയ്യുമെന്നാണ് കരുതുന്നത്. ഒരു മറാത്തി സിനിമ ജെനീലിയയ്‍ക്കൊപ്പം ചെയ്യണമെന്നുണ്ട്. കാരണം ജെനീലിയയ്‍ക്ക് മറാത്തി ഭാഷയറിയാം. ജെനീലയ്‍ക്കൊപ്പം ജോലി ചെയ്യാനുള്ള ഒരവസരവും ഞാൻ പാഴാക്കാറില്ല. ഉടൻ തന്നെ അത് നടക്കുമെന്നാണ് കരുതുന്നത്. ചില തിരക്കഥകളുടെ ജോലി പുരോഗമിക്കുകയാണ്- റിതേഷ് ദേശ്‍മുഖ് പറയുന്നു. ജെനീലിയയുടെ കഠിനാദ്ധ്വാനത്തെ പ്രകീര്‍ത്തിക്കാനും റിതേഷ് മറന്നില്ല. ചെറുപ്പം മുതലേ കഠിനാദ്ധ്വാനം ചെയ്‍ണ് ജെനീലിയ ഇവിടെ എത്തിയതെന്ന് റിതേഷ് പറയുന്നു. താരദമ്പതികളായ റിതേഷും ജെനീലിയയും കഴിഞ്ഞ വര്‍ഷം മൌലി എന്ന സിനിമയില്‍ ഒന്നിച്ചിരുന്നു. ജെനീലിയയ്ക്ക് അതിഥി വേഷമായിരുന്നു ചിത്രത്തില്‍.