ലോകമെമ്പാടും ആരാധകരുള്ള കഥാപാത്രമാണ് മിസ്റ്റര്‍ ബീൻ. റോവോൻ അറ്റ്‍കിൻസണാണ് മിസ്റ്റര്‍ ബീനായി അഭിനയിച്ചത്. എത്രയോ ആള്‍ക്കാര്‍ ഇന്നും കാണുന്നതാണ് മിസ്റ്റര്‍ ബീൻ. എന്നാല്‍ മിസ്റ്റര്‍ ബീൻ ആയി അഭിനയിക്കുന്നത് റോവാൻ അറ്റ്‍കിൻസണിന് ഇഷ്‍ടമല്ല. ഇക്കാര്യം റോവാൻ അറ്റ്‍കിൻസണ്‍ തന്നെയാണ് ഒരു അഭിമുഖത്തില്‍ പറയുന്നത്. മിസ്റ്റര്‍ ബീനായി അഭിനയിക്കുന്നത് അത്ര ആസ്വാദ്യകരമല്ലെന്നാണ് റോവോൻ അറ്റ്‍കിൻസണ്‍ പറയുന്നത്.

മിസ്റ്റര്‍ ബീനായി അഭിനയിക്കുന്നത് ഞാൻ കൂടുതല്‍ ആസ്വദിക്കുന്നില്ല. ഉത്തരവാദിത്തത്തിന്റെ ഭാരം സുഖകരമല്ല. അത് സമ്മര്‍ദ്ദവും ക്ഷീണവും ഉണ്ടാക്കുന്നത്. അതിന്റെ അവസാനത്തിനായാണ് താൻ കാത്തിരിക്കുന്നതെന്നും റോവോൻ അറ്റ്‍കിൻസണ്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് റോവാൻ അറ്റ്കിൻസണ്‍ ഇക്കാര്യം പറയുന്നത്. ഓണ്‍ലൈൻ സംപ്രേഷണങ്ങള്‍ക്ക് എതിരാണ് താനെന്നും റോവാൻ അറ്റ്‍കിൻസണ്‍ പറയുന്നു.

റോവാൻ അറ്റ്കിൻസൺ, റോബിൻ ഡ്രിസ്കോൾ, റിച്ചാർഡ് കർട്ടിസ്, ബെൻ എൽട്ടൺ എന്നിവരാണ് മിസ്റ്റര്‍ ബീനിന്റെ രചയിതാക്കൾ.

അര മണിക്കൂർ ദൈർഘ്യമുള്ള 14 എപ്പിസോഡുകൾ അടങ്ങുന്നതായിരുന്നു മിസ്റ്റര്‍ ബീൻ.