ലോകമെമ്പാടും ആരാധകരുള്ള കഥാപാത്രങ്ങളാണ് മിക്കി മൗസും കാമുകി മിന്നി മൗസും. മിന്നി മൗസിന് ശബ്‍ദം നല്‍കി  ശ്രദ്ധ നേടിയ റുസ്സി ടെയ്‍ലര്‍ അന്തരിച്ചു. 75 വയസ്സായിരുന്നു.

റുസ്സി ടെയ്‍ലര്‍ 1986ലാണ് മിന്നി മൗസിന് ശബ്‍ദം കൊടുക്കാൻ തുടങ്ങുന്നത്. 200ഓളം പേര്‍ ഓഡിഷനില്‍ പങ്കെടുത്തതില്‍ നിന്നാണ് റുസ്സി ടെയ്‍ലറെ തെരഞ്ഞെടുത്തത്. തുടര്‍ന്ന് അങ്ങോട്ട് ഡി‍സ്‍നിയുടെ എല്ലാ മിന്നി മൗസ് കഥാപാത്രങ്ങള്‍ക്കും ശബ്‍ം നല്‍കിയത് റുസ്സി ടെയ്‍ലറാണ്. റസ്സി ടെയ്‍ലറിന്റെ മരണത്തോടെ മിന്നി മൗസിന് ശബ്‍ദം നഷ്‍ടപ്പെട്ടുവെന്ന് ആണ് വാള്‍ട് ഡി‍സ്‍നി പറയുന്നത്. മിക്കി മൗസിന് ശബ്‍ദം നല്‍കിയ  വെയ്‍ൻ ഓള്‍വൈൻ ആണ് റുസ്സി ടെയ്‍ലറിന്റെ ഭര്‍ത്താവ്. വെയ്‍ൻ ഓള്‍വൈൻ 2009ല്‍ മരിച്ചിരുന്നു.