ടൊവിനോയുടെ ആദ്യ സംവിധായകൻ; സജീവൻ അന്തിക്കാടിന്റെ 'ലാ ടൊമാറ്റിനാ' വരുന്നു
സെപ്റ്റംബർ 22ന് ചിത്രം തിയറ്ററിൽ എത്തും.

ടൊവിനോ തോമസിന്റെ ആദ്യ ചിത്രമായ"പ്രഭുവിന്റെ മക്കൾ" എന്ന സിനിമക്ക് ശേഷം സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ വരുന്നു. ലാ ടൊമാറ്റിന(ചുവപ്പുനിലം) എന്നാണ് ചിത്രത്തിന്റെ പേര്. സെപ്റ്റംബർ 22ന് ചിത്രം തിയറ്ററിൽ എത്തും.
ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാറാണ്. സർക്കാരിന് തലവേദനയുണ്ടാക്കുന്ന വാർത്തകൾ പുറത്തുവിടുന്ന ഒരു യൂടൂബ് ചാനൽ മാധ്യമപ്രവർത്തകനെ നിശ്ശബ്ദനാക്കാനും ചാനലിന്റെ സംപ്രേക്ഷണം നിർത്തിവെപ്പിക്കാനുമായി ഒരു രഹസ്യാന്വേഷണ സംഘം നിയോഗിക്കപ്പെടുന്നതിൽ നിന്നുമാണ് ലാ ടൊമാറ്റിന എന്ന സിനിമ തുടങ്ങുന്നത്.
വർത്തമാനകാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ
വര്‍ത്തമാന കാല നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ രമേഷ് രാജശേഖരൻ,
മരിയ തോപ്സൺ(ലണ്ടൻ) ശിവരാമൻ വയനാട്, ഹരിലാൽ രാജഗോപാൽ. ശ്രീവത്സൻ അന്തിക്കാട് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാൽ നിർവ്വഹിക്കുന്നു. ഡോക്ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി അക്ഷയ സംഗീതം പകരുന്നു. എഡിറ്റർ- വേണുഗോപാൽ, കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രം - ഇന്ദ്രൻസ് ജയൻ
സ്റ്റില്‍സ്-നരേന്ദ്രൻ കൂടാല്‍, ഡിസൈന്‍സ്- ദിലീപ് ദാസ്, ഓൺലൈൻ ഡിസൈൻ - ഷൈൻ ചവറ, സൗണ്ട്-കൃഷ്ണനുണ്ണി,
ഗ്രാഫിക്സ്-മജു അൻവർ, കളറിസ്റ്റ്-യുഗേന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കൃഷ്ണ, പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ആടിത്തിമിർത്ത 'ജയിലർ'; രജനിക്കൊപ്പം കസറിയ മാത്യുവും നരസിംഹയും, ഒപ്പം വർമനും, ആകെ നേടിയത്