ഗ്രീൻ ഇന്ത്യ ചലഞ്ചില്‍ പങ്കാളിയായി നടി സാമന്തയും. സാമന്തയുടെ ഭര്‍ത്താവ് നാഗചൈതന്യയുടെ പിതാവ് കൂടിയായ നടൻ നാഗാര്‍ജുനയുടെ ചലഞ്ച് ആണ് സാമന്ത സ്വീകരിച്ചത്.

നാഗാര്‍ജുനക്കൊപ്പം തൈ നടുന്ന ഫോട്ടോ സാമന്ത പങ്കുവെച്ചു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടുവളപ്പില്‍ മൂന്ന് തൈ വെച്ചുവെന്നാണ് സാമന്ത പറയുന്നത്. ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുക്കാൻ ആരാധകരോടും സാമന്ത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കീര്‍ത്തി സുരേഷിനെയും രശ്‍മിക മന്ദാനയെയുമാണ് സാമന്ത ചലഞ്ച് ചെയ്‍തിട്ടുള്ളത്.