''അതാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയ എന്‍റെ ശരീരത്തോട് ഞാന്‍ ചെയ്ത അനീതി. ഇത്തവണ ഞാന്‍ അത് ചെയ്യില്ല...''

പ്രസവശേഷം ശരീരഭാരം കൂടുന്നതില്‍ വിഷമിക്കാറുണ്ട് പലരും. എന്നാല്‍ ഇതൊക്കെ സ്വാഭാവികമാണെന്നാണ് നടി സമീറ റെഡ്ഡിയുടെ പക്ഷം. രണ്ടാമത്തെ പ്രസവത്തിനുശേഷം തടികൂടിയ സമീറയെ ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. ബോഡി ഷേമിംഗിന്‍റെ തരത്തിലേക്ക് എത്തുന്ന വിമര്‍ശനങ്ങളോട് താരത്തിന് മറുപടിയുണ്ട്. ആദ്യപ്രവസവത്തിന് ശേഷം തടി കൂടിയപ്പോള്‍ ബോഡി ഷേമിംഗ് നേരിട്ടു. അപ്പോള്‍ താന്‍ തടി കുറച്ചു. എന്നാല്‍ ഇനിയും അത് ചെയ്യാന്‍ തയ്യാറല്ലെന്നാണ് സമീറ പറയുന്നത്. 

''പ്രസവത്തിന് ശേഷവും എന്‍റെ ശരീരത്തിന്‍റെ ആകാരം നഷ്ടപ്പെട്ടിട്ടൊന്നുമില്ല. സെക്സി ആകാനുള്ള ശ്രമങ്ങളൊന്നും ഞാന്‍ അവസാനിപ്പിച്ചിട്ടുമില്ല. പ്രസവത്തിന് ശേഷം നിങ്ങളുടെ വസ്ത്രങ്ങളില്‍ നല്ലതായി നിങ്ങളെ തോന്നുന്നില്ലാത്തവരോട്, എന്‍റെ ഭാരം 89 കിലോഗ്രാമാണ്. ഫിറ്റ് ആകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്വന്തം ശരീരത്തെ സ്നേഹിക്കുന്നതാണ് ഇപ്പോള്‍ ഏറ്റവും പ്രധാനം. മകന്‍ ഹാന്‍സ് ജനിച്ചപ്പോള്‍ ശരീരഭാരം കൂടിയതോടെ ഞാന്‍ ഭാരം കുറച്ചിരുന്നു, അതാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയ എന്‍റെ ശരീരത്തോട് ഞാന്‍ ചെയ്ത അനീതി. ഇത്തവണ അത് ചെയ്യുന്നതിനെ ഞാന്‍ നിരസിക്കുന്നു.'' - സമീറ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

View post on Instagram

2014ലാണ് ബിസിനസുകാരനായ അക്ഷയ് വര്‍ദേയെ സമീറ വിവാഹം ചെയ്തത്. 2015 ല്‍ സമീറ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. നേരത്തെ നിറവയറുമായി ബിക്കിനിയിട്ട് വെള്ളത്തിനടിയില്‍ നിന്ന് ഫോട്ടോഷൂട്ട് ചെയ്ത താരത്തെ നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. ഇതിനെയെല്ലാം 'എന്‍റെ ശരീരം എന്‍റെ തീരുമാനം' എന്ന നിലയില്‍ ചിരിച്ചുതള്ളുകയായിരിന്നു താരം.