മോഹൻലാലിന് ജന്മദിന ആശംസകളുമായി നടി സംയുക്ത മേനോൻ.

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. മമ്മൂട്ടി മുതല്‍ യുവതാരങ്ങള്‍ വരെ മോഹൻലാലിന് ആശംസകളുമായി എത്തി. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. ആരാണ് ആ നടന വിസ്‍മയത്തിന്റെ മുന്നിൽ കോരിത്തരിച്ചു നിന്ന് പോവാത്തത് എന്നാണ് യുവ നടി സംയുക്ത മേനോൻ എഴുതിയിരിക്കുന്നത്.

ആരാണ് ആ നടന വിസ്‍മയത്തിന്റെ മുന്നിൽ കോരിത്തരിച്ചു നിന്ന് പോവാത്തത്? അദ്ദേഹത്തിന്റെ സിനിമകൾ സംഭവിച്ച കാലഘട്ടത്ത് സിനിമയെ സ്‍നേഹിച്ചതും, സിനിമയിൽ എത്തിപ്പെട്ടതും എല്ലാം ഭാഗ്യം. ഒപ്പം എന്നെങ്കിലും അഭിനയിക്കാൻ സാധിക്കട്ടെ എനിക്ക്. ജന്മദിന ആശംസകള്‍ എന്നും സംയുക്ത മേനോൻ എഴുതുന്നു.

ഇതുവരെ മോഹൻലാലിന് ഒപ്പം അഭിനയിക്കാനായിട്ടില്ലെന്നാണ് സംയുക്ത പറയുന്നത്.

മോഹൻലാലിനൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കാൻ ആഗ്രഹിക്കുന്നവരാണ് യുവതാരങ്ങളില്‍ ഭൂരിഭാഗം പേരും.