തപ്‍സി നായികയായി പ്രദര്‍ശനത്തിന് എത്തിയ സിനിമയാണ് സാൻഡ് കി ആങ്ക്. തപ്‍സിയുടെ കരിയറിലെ മികച്ച വേഷവുമായി മാറി ചിത്രത്തിലേത്. സിനിമയിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയറ്ററിലേക്ക് എത്തിയപ്പോഴും വൻ വിജയമാവുകയും നിരൂപക പ്രശംസ പിടിച്ചുപറ്റുകയും ചെയ്‍തു. സാൻഡ് കി ആങ്കിന്റെ സംവിധായകൻ ഒരു ജീവചരിത്ര സിനിമയുമായി വീണ്ടും വരികയാണെന്നതാണ് പുതിയ വാര്‍ത്ത.

പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറുമാരായ ചന്ദ്രോ, പ്രകാശി തോമര്‍ എന്നിവരുടെ കഥയാണ് സാൻഡ് കി ആങ്കില്‍ പറഞ്ഞത്. തപ്‍സിക്ക് പുറമെ ഭൂമി പഡ്‍നേക്കറാണ് മറ്റൊരു കഥാപാത്രമായി എത്തിയത്. മറ്റൊരു ജീവചരിത്ര സിനിമയുമായി സാൻഡ് കി ആങ്കിന്റെ സംവിധായകൻ എത്തുകയാണ്. ഒരു യുവ സംരഭകന്റെ കഥയാണ് സിനിമയാക്കുന്നത്. 25 വയസ്സുകാരനാണ്. ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള മികവിന്റെ കഥയാണ് ഇത്. നിലവില്‍ കഥയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാകില്ല. തിരക്കഥാ രചനയുടെ ഘട്ടത്തിലാണ് എന്നും സംവിധായകൻ തുഷാര്‍ ഹിരനന്ദനി പറയുന്നു. സാൻഡ് കി ആങ്കിന്റെ എഴുത്തുകാരൻ ജഗ്‍ദീപ് സിദ്ധുവാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ എഴുതുന്നത്.