ഫിറോസിനെ ടാസ്‍കില്‍ ചെയ്‍ത കലാരൂപത്തിലൂടെ വിമര്‍ശിച്ച് സന്ധ്യ.

ബിഗ് ബോസില്‍ ഈ ആഴ്‍ച മത്സരാര്‍ഥികളുടെ ടാലന്റ് ഷോയാണ്. ഓരോ മത്സരാര്‍ഥിയും അവരവരുടെ കഴിവ് തെളിയിക്കുകയെന്നതാണ് ടാസ്‍ക്. ടാസ്‍കിനിടയിലും തര്‍ക്കങ്ങള്‍ക്ക് കുറവില്ല. പക്ഷേ വളരെ മനോഹരമായി സ്വന്തം പ്രതിഭ തെളിയിക്കുകയാണ് മത്സരാര്‍ഥികള്‍. വിമര്‍ശനവും ചില മത്സരാര്‍ഥികള്‍ക്ക് ടാസ്‍കില്‍ നേരിടേണ്ടി വരുന്നുണ്ട്. ഇന്ന് സന്ധ്യാ മനോജിന്റെ മനോഹരമായ ഒരു പ്രകടനവും കണ്ടു.

മുമ്പ് അവതരിപ്പിച്ച ഒരു നൃത്താവിഷ്‍കാരത്തില്‍ നിന്നുള്ള ഭാഗമായിരുന്നു ബിഗ് ബോസിലെ സംഭവങ്ങളോട് ചേര്‍ത്ത് സന്ധ്യ മനോജ് ചെയ്‍തത്. ബിഗ് ബോസില്‍ ഫിറോസ് അടക്കമുള്ളവര്‍ മറ്റുള്ളവരെ ആക്ഷേപിച്ച വാക്കുകളായിരുന്നു സന്ധ്യ സൂചിപ്പിച്ചത്. അതുകൊണ്ടുതന്നെ ചില മത്സരാര്‍ഥികള്‍ അത് പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. വിഷക്കടല്‍ കള്ളത്തരം, ഇരട്ടത്താപ്പിന്റെ രാജകുമാരി, ചാരിറ്റി തട്ടിപ്പ്, ആഫ്രിക്കൻ വിഷത്തവള, ഈ ഞാനായിരിക്കും ഈ മുദ്രപ്പെടലിന്റെ ആദ്യ സ്‍ത്രീയെന്ന് സന്ധ്യാ മനോജ് തുടക്കമെന്നോണം പറഞ്ഞു. ഫിറോസിന്റെ ആക്ഷേപ വാക്കുകളെ തന്നെ സന്ധ്യ മനോജ് വിമര്‍ശിക്കുകയായിരുന്നു. ആദ്യമായി മുദ്രപ്പെടല്‍ താനായിരിക്കുമെന്ന് രാമായണത്തിലെ കൈകേയിയെ ഉദ്ദേശിച്ചായിരുന്നു സന്ധ്യാ മനോജ് പറഞ്ഞത്.

അഭിപ്രായം പറഞ്ഞപ്പോള്‍ ഫിറോസ് സന്ധ്യാ മനോജിന്റെ ആദ്യത്തെ പ്രകടനം ശരിയായില്ലെന്ന് വ്യക്തമാക്കുകയും ചെയ്‍തു.

എന്നാല്‍ ഭൂരിഭാഗം പേരും സന്ധ്യാ മനോജിന്റെ ഏകപാത്ര അവതരണവും പിന്നീട് ചെയ്‍ത നൃത്തവും മികവാര്‍ന്നതായിരുന്നുവെന്നാണ് പറഞ്ഞത്.