മാതൃദിനത്തില്‍ ശ്രദ്ധേയമായി രണ്ട് കുഞ്ഞുങ്ങളുടെ കൃഷിപ്പണി. നടി സാന്ദ്ര തോമസ് ആണ് ഇരട്ടകുഞ്ഞുങ്ങള്‍ കൃഷിപ്പണി ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്‍തത്.

ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും എന്ന കുട്ടികളാണ് കൃഷിപ്പണി ചെയ്യുന്നത്. സാന്ദ്ര തോമസിന്റെ മക്കളാണ് ഇവര്‍.  കുട്ടികളെ അഭിനന്ദിച്ച് ഒട്ടേറെപ്പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മാതൃത്വത്തേക്കാൾ വലിയ വീരത്വം തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല സാന്ദ്ര തോമസ് എഴുതിയിരിക്കുന്നത്. എന്റെ രണ്ടുകുട്ടികള്‍ അത് തെളിയിക്കാൻ കാരണങ്ങള്‍ നല്‍കുന്നു. ഞാൻ എല്ലായ്‌പ്പോഴും ആഗ്രഹിച്ച രീതിയിൽ അവർ വളരുകയാണ്. പ്രകൃതിയോട് അടുത്ത്, സ്വതന്ത്രമായി, വികൃതിയായി, കളിച്ച്. അവരുടെ ചെറിയ കൈകൾ മാജിക് ചെയ്യുമ്പോൾ ഞാൻ അത് ഏറ്റവും ഇഷ്‍ടപ്പെടുന്നു. ഇതുപോലെയന്നും സാന്ദ്ര തോമസ് എഴുതിയിരിക്കുന്നു.