പ്രമുഖ ഹിന്ദി താരം സഞ്‍ജയ് ദത്തിന് ക്യാൻസര്‍ സ്ഥിരീകരിച്ചതായി അടുത്തിടെയാണ് വാര്‍ത്തകള്‍ വന്നത്. ഇപ്പോഴിതാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴുള്ള സഞ്‍ജയ് ദത്തിന്റെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മുംബൈ കോകിലബെൻ ആശുപത്രിക്ക് പുറത്ത് സഞ്‍ജയ് ദത്ത് ഉള്ളപ്പോഴായിരുന്നു ഫോട്ടോ പകര്‍ത്തിയത്. മാസ്‍ക് ധരിച്ച സഞ്‍ജയ് ദത്താണ് ചിത്രത്തിലുള്ളത്. സഞ്‍ജയ് ദത്തിന് ആശംസകളുമായി ഫോട്ടോയ്‍ക്ക് ആരാധകര്‍ കമന്റുകളിടുന്നത്. ആരോഗ്യകാരണങ്ങളാല്‍ താൻ ജോലിയില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്നായിരുന്നു നേരത്തെ സഞ്ജയ് ദത്ത് വ്യക്തമാക്കിയത്. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്. അനാവശ്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നും സഞ്ജയ് ദത്ത് പറഞ്ഞിരുന്നു.