ഒ.ടി.ടിക്കാരനെ എങ്ങനെ തിയറ്റിൽ എത്തിക്കാമെന്ന് 'ലിയോ' ഉണ്ടാക്കിയയാൾ ചിന്തിച്ചു; സന്തോഷ് ജോർജ്
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഈ വർഷം റിലീസ് ചെയ്ത തെന്നിന്തയൻ സിനിമയിൽ ആദ്യദിന കളക്ഷനിൽ റെക്കോർഡ് ഇട്ട സിനിമ ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമെ ഉണ്ടാകൂ. അതേ വിജയ് നായകനായി എത്തിയ ലിയോ തന്നെ. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴും കളക്ഷന്റെ കാര്യത്തിൽ ലിയോ മുന്നിൽ തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ഒടിടിയിൽ സിനിമ കാണുന്നവരെ എങ്ങനെ തിയറ്ററിൽ എത്തിക്കാം എന്നാണ് ലിയോ നിർമിച്ച ലോകേഷ് കനകരാജ് ചിന്തിച്ചതെന്ന് സന്തോഷ് പറയുന്നു. അതിനായി ക്രിയേറ്റീവായി അദ്ദേഹം ചിന്തിച്ചുവെന്നും സന്തോഷ് കൂട്ടിച്ചേർത്തു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
"ഇന്റർനെറ്റിന്റെ സാധ്യത വന്നപ്പോൾ, യുട്യൂബ് അല്ലെങ്കിൽ ഒടിടി പ്ലാറ്റ് ഫോമുകളുടെ സാധ്യത വന്നപ്പോൾ സിനിമാ തിയറ്ററുകളുടെ വ്യവസായം തകരുമെന്ന് നമ്മൾ പ്രതീക്ഷിച്ചു. പക്ഷേ ലിയോ എന്ന സിനിമയുടെ കളക്ഷൻ എടുത്തു കഴിയുമ്പോൾ സർവകാല റെക്കോർഡ് ആണ്. ഒടിടിയിലൊന്നും റിലീസ് ചെയ്തിട്ടല്ല അത് വന്നത്. അപ്പോൾ ലിയോ പോലൊരു സിനിമ ഉണ്ടാക്കിയ ആൾ ചിന്തിച്ചു ഈ ഒടിടിയിൽ ഇരുന്ന് കാണുന്നവനെയും എങ്ങനെ തിയറ്ററിൽ കൊണ്ടുവരാവുന്ന എഫക്ടുകൾ, ആശയങ്ങൾ, തിയറ്ററിൽ തന്നെ കണ്ടേ പറ്റൂ എന്ന് ക്രിയേറ്റീവ് ആയി ആളുകൾ ചിന്തിച്ചു, ആ ഒടിടിയെ മറികടന്ന് ആളുകളെ തിയറ്ററിലേക്ക് എത്തിച്ചു", എന്നാണ് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത്.
ഒക്ടോബര്ർ 9ന് റിലീസ് ചെയ്ത സിനിമയാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ സഞ്ജയ് ദത്ത്, തൃഷ, അര്‍ജുന്‍ സര്‍ജ, മാത്യു, മഡോണ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..