Asianet News MalayalamAsianet News Malayalam

'ബജറ്റ് 5 ലക്ഷം, ഇത് പാന്‍ കോഴിക്കോട് ചിത്രം'; സന്തോഷ് പണ്ഡിറ്റിന്‍റെ 'ആതിരയുടെ മകള്‍ അഞ്ജലി' ഇന്ന് മുതല്‍

മലയാള സിനിമയുടെ ചരിത്രത്തിൽ ഇന്നേവരെ ആരും കൈവെച്ചിട്ടില്ലാത്ത പുതുമയുള്ള പ്രമേയമെന്ന് സംവിധായകന്‍

santhosh pandit Athirayude Makal Anjali movie from today on youtube release nsn
Author
First Published Sep 21, 2023, 12:47 PM IST

നാല് വര്‍ഷത്തിന് ശേഷം സന്തോഷ് പണ്ഡിറ്റിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഇന്ന്. ആതിരയുടെ മകള്‍ അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് യുട്യൂബിലൂടെയാണ്. റിലീസിന് മുന്നോടിയായി ചിത്രം പറയുന്ന വിഷയം എന്താണെന്നും ബജറ്റ് അടക്കമുള്ള കാര്യങ്ങളും സന്തോഷ് പണ്ഡിറ്റ് വിശദീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് സന്തോഷിന്‍റെ കുറിപ്പ്.

പുതിയ ചിത്രത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്

ആതിരയുടെ മകൾ അഞ്ജലി സിനിമ (ചാപ്റ്റര്‍ 1) ഇന്ന് ഓൺലൈൻ ആയി യുട്യൂബ് വഴി റിലീസ് ആകുന്നു. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നു. ഈ സിനിമയുടെ പ്രത്യേകതകൾ..

1) ഇതൊരു പാന്‍ കോഴിക്കോട് ചിത്രം.. വലിയ ജഗപൊക ഒന്നും ഇല്ലാത്ത, മാസ് രംഗങ്ങൾ തീരെ ഇല്ലാത്ത ചില പച്ചയായ മനുഷ്യന്മാരുടെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും കഥ പറയുന്ന സിംപിൾ സിനിമ.. ലോജിക് ഇല്ലാത്ത ആക്ഷൻ സിനിമകൾക്കിടയില്‍ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന കുടുംബ ചിത്രം.. 

2) കള്ള്, കഞ്ചാവ്, എംഡിഎംഎ എന്നിവയെ പ്രൊമോട്ട് ചെയ്യുന്ന വാക്കുകളോ സീനുകളോ ഇല്ല. ആരും മദ്യം ഉപയോഗിക്കുന്ന സീനുകൾ ഇല്ല. ക്ലീന്‍ ഫാമിലി ചിത്രം.. ഇതൊരു ന്യൂ ജനറേഷന്‍ സിനിമ അല്ല..

3) ചെറു പ്രായത്തിൽ വീട്ടുകാരെ ഉപേക്ഷിച്ച് കാമുകൻ്റെ കൂടെ പോകുന്ന കുട്ടികൾ, ഭർത്താവിനെയും പിഞ്ചു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകൻ്റെ കൂടെ ഒളിച്ചോടുന്ന സ്ത്രീകൾ, നിസ്സാര കാര്യങ്ങളിൽ ആത്മഹത്യ ചെയ്യുന്ന കേസുകൾ കേരളത്തിൽ വർധിച്ചു വരികയാണല്ലോ.. ഈ സാഹചര്യത്തിൽ സ്ത്രീകൾക്ക് നല്ലൊരു മെസേജ് ഈ സിനിമ നൽകുന്നു.. ഒരു ആവേശത്തിൽ എടുത്ത് ചാട്ടം നടത്തുമ്പോൾ എത്രയോ പേരുടെ ജീവിതമാണ് ഇത്തരം ഒളിച്ചോട്ടത്തിൽ നശിച്ചു പോകുന്നത് എന്നും, ഇവരുടെ മക്കൾ ഭാവിയിൽ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ  എന്നിവ ചിത്രം കാണിക്കുന്നു. സ്ത്രീകൾ നിർബന്ധമായും കാണുക.

4) മലയാള സിനിമയുടെ ചരിത്രത്തിൽ ഇന്നേവരെ ആരും കൈവെച്ചിട്ടില്ലാത്ത പുതുമയുള്ള പ്രമേയം.. 

5) ഡബിൾ മീനിംഗ് കോമഡി ഇല്ല.. വായുവിൽ പറന്നുള്ള സംഘട്ടന രംഗമില്ല.. എല്ലാം വളരെ നാച്വറല്‍.

6) നൂറോളം പുതിയ താരങ്ങളുടെ ആദ്യ സിനിമ.. ഗാനങ്ങൾ ഇപ്പോഴേ ഹിറ്റ് ആണ്..

7) വെറും 5 ലക്ഷം രൂപ ബജറ്റിൽ സിനിമയുടെ ഭൂരിഭാഗം മേഖലയും ഒറ്റക്ക് ചെയ്ത് നിരവധി പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത് സന്തോഷ് പണ്ഡിറ്റ് ചെയ്ത സിനിമയാണ്..

നിസ്സാര തെറ്റുകുറ്റങ്ങൾ മറന്ന്,  സിനിമയുടെ കുഞ്ഞ് ബജറ്റ് കൂടി മനസിൽ വച്ച്, എല്ലാവരും കണ്ട് അഭിപ്രായം പറയുക.. ചാപ്റ്റര്‍ 2 ഉടനേ റിലീസ് ആകും..

ALSO READ : ഒടുവില്‍ ആരാധകരുടെ ചോദ്യത്തിന് ഉത്തരം; 'കണ്ണൂര്‍ സ്ക്വാഡ്' റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി

Follow Us:
Download App:
  • android
  • ios