Asianet News MalayalamAsianet News Malayalam

'സാന്ത്വനം' സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

 ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തുവച്ചാണ് അന്ത്യം

santhwanam serial director Aadithyan passes away nsn
Author
First Published Oct 19, 2023, 9:01 AM IST

പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തുവച്ചാണ് അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിച്ചു. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്. 

കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യന്‍. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം എവിടെവച്ചായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനം വരേണ്ടതുണ്ട്. തലസ്ഥാനത്തെ സിനിമാ, സീരിയല്‍ പ്രവര്‍ത്തകര്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ പള്‍സ് നന്നായി അറിയാവുന്ന സംവിധായകനായിരുന്നു ആദിത്യന്‍. അദ്ദേഹം ഒരുക്കിയ പരമ്പരകളൊക്കെ എപ്പോഴും റേറ്റിംഗിലും മുന്നിലായിരുന്നു. നിരവധി ഹിറ്റ് സീരിയലുകളുണ്ട് ക്രെഡിറ്റില്‍. ചെയ്യാനിരിക്കുന്ന സിനിമയുടെ ആലോചനകളിലുമായിരുന്നു. 

ALSO READ : എങ്ങനെയുണ്ട് 'ലിയോ'? എല്‍സിയു കണക്ഷന്‍ എന്ത്? ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios