നടന്‍ അരുണ്‍ കുര്യനൊപ്പം 'സേവ് ദ ഡേറ്റ്' ചിത്രം പങ്കുവെച്ച് നടി ശാന്തി ബാലചന്ദ്രന്‍.  ഫേസ്ബുക്കിലാണ് നടി ഫോട്ടോ പങ്കുവെച്ചത്.

തിരുവനന്തപുരം: 'തരംഗം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് ശാന്തി ബാലചന്ദ്രന്‍. പിന്നീട് 'രണ്ടുപേര്‍', 'ജല്ലിക്കെട്ട്' എന്നീ സിനിമകളിലും ശാന്തി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 'ആനന്ദം' എന്ന സിനിയമിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ അരുണ്‍ കുര്യനൊപ്പം ശാന്തി പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

'സേവ് ദ ഡേറ്റ്' എന്ന ഹാഷ്ടാഗിലാണ് നടി ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ നിരവധി ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.

Read More: നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി

എന്നാല്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന പുതിയ സിനിമയുടെ റീലീസ് തീയതിയായ ഫെബ്രുവരി 21ആണ് സേവ് ദ ഡേറ്റായി നടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

>

View post on Instagram