തടിയെ കുറിച്ച് പരിഹസിക്കുന്നവര്‍ക്ക് എതിരെ നടി സനൂഷ. എല്ലാം തികഞ്ഞവരായി ആരുമില്ലെന്ന് ഓര്‍ക്കുകയെന്നാണ് സനൂഷ പറയുന്നത്. ഒരാളെ ചൊറിയുന്നവരാണോ നിങ്ങള്‍. രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് എന്ന് ആലോചിക്കാനും  'ഐ ലോസ്റ്റ് മൈ വെയ്റ്റ്' എന്ന ഹാഷ് ടാഗോടെ സനൂഷ പറയുന്നു.

സനൂഷയുടെ കുറിപ്പ്

ഓ അതെ. എന്റെ ശരീരഭാരത്തെക്കുറിച്ച് പരാമർശിക്കുന്ന, അതിനെക്കുറിച്ച് വേവലാതിപ്പെടുന്നവരും വളരെയധികം ശല്യപ്പെടുത്തുന്നതുമായ എല്ലാവരോടും, ചിലപ്പോള്‍ എന്നെക്കാളും. പ്രിയപ്പെട്ടവരെ, ശരീരഭാരം കുറഞ്ഞും സുന്ദരിയായും  മാത്രം ഒരാള്‍ നിലനിൽക്കില്ല

ആരെയെങ്കിലും കളിയാക്കാൻ  നിങ്ങൾ ചൊറിയുന്നവരാണെങ്കില്‍, ഒരു വ്യക്തിക്ക് നേരെ രണ്ട് വിരലുകൾ ചൂണ്ടിക്കാണിക്കുമ്പോൾ എല്ലായ്‌പ്പോഴും ഓർക്കുക.  മൂന്ന് വിരലുകൾ നിങ്ങളിലേക്ക് ചൂണ്ടുന്നു.  നിങ്ങൾ എല്ലാം തികഞ്ഞവരല്ല എന്ന കാര്യം ഓര്‍ക്കുക. നിങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക. 

രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് എന്ന് ആലോചിക്കണമെന്ന് സനൂഷ.