Asianet News MalayalamAsianet News Malayalam

'അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോഴറിയും', അപ്പാനിയുടെ 'മോണിക്ക'യെത്തി

ശരത് അപ്പാനി കഥയെഴുതി സംവിധാനം ചെയ്‍ത വെബ് സീരിസ് മോണിക്ക പുറത്തുവിട്ടു.

Sarath Apani first web series Monica out
Author
Kochi, First Published Jul 31, 2021, 10:36 AM IST

യുവനടന്‍ അപ്പാനി ശരത്ത് നായകനും സംവിധായകനുമായ വെബ് സീരീസ് 'മോണിക്ക'യുടെ ആദ്യ എപ്പിസോഡ് 'ഹോം എലോണ്‍' റിലീസായി. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വെബ്‍സീരീസ്  ചര്‍ച്ചയായി. ശരത് അപ്പാനിയടക്കമുള്ള താരങ്ങള്‍ സീരിസ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. വളരെ രസകരമായി ചിത്രീകരിക്കപ്പെട്ട ഈ വെബ് സീരീസിന് വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ പ്രേക്ഷകരില്‍നിന്നും ലഭിച്ചിട്ടുള്ളത്.

കനേഡിയന്‍ പ്രൊഡക്ഷന്‍ കമ്പനിയായ ക്യാന്‍റ്ലൂപ്പ് മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്‍ത വെബ് സീരീസാണ് . അപ്പാനി ശരത്തും  ഭാര്യ രേഷ്‍മയും നായകനും നായികയുമായി ആദ്യമായി ഒരുമിച്ച് സ്‍ക്രീനിലെത്തുന്ന വെബ് സീരീസ് കൂടിയാണ് മോണിക്ക. ഒരു സൗഹൃദക്കൂട്ടായ്‍മയില്‍ പിറവിയെടുത്ത വെബ്‍ സീരിസ് കൂടിയാണിത്. ലോക്ക് ഡൗണ്‍  സമയത്ത് ഒരു വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളെയാണ് മോണിക്കയുടെ ആദ്യ എപ്പിസോഡില്‍ അവതരിപ്പിക്കുന്നത്. 

ഡോണി എന്ന കഥാപാത്രമായി അപ്പാനിയും മോളി (മോണിക്ക) എന്ന കഥാപാത്രമായി അപ്പാനിയുടെ ഭാര്യ രേഷ്‍മയും വെബ് സീരീസിലെത്തുന്നു.  പത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്. ലോക്ക് ഡൗണ്‍  സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരുന്നു മോണിക്കയുടെ ചിത്രീകരണം. താരദമ്പതികളുടെ കളിയും ചിരിയും നിറഞ്ഞ ഒട്ടേറെ കാഴ്ചാനുഭവങ്ങള്‍ നമുക്കുണ്ടെങ്കിലും അതില്‍നിന്നെല്ലാം ഏറെ കൗതുകവും തമാശയും നിറഞ്ഞതാണ് അപ്പാനി ഒരുക്കിയ 'മോണിക്ക'. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. തമാശയാണ് മോണിക്കയുടെ പ്രമേയം.  

അപ്പാനി ശരത്ത് , രേഷ്‍മ ശരത്ത്, സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്ളാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, (കണ്ണന്‍), ഷൈനാസ് കൊല്ലം,എന്നിവരാണ് മോണിക്കയിലെ അഭിനേതാക്കള്‍  രചന, സംവിധാനം- അപ്പാനി ശരത്ത്  നിര്‍മ്മാണം-വിഷ്ണു, തിരക്കഥ, സംഭാഷണം- മനു എസ് പ്ലാവില, ക്യാമറ-സിബി ജോസഫ്, ഫോര്‍ മ്യൂസിക്കാണ് മോണിക്കയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. പി ആര്‍ ഒ പി ആര്‍ സുമേരന്‍.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios