തെന്നിന്ത്യൻ നടൻ ശരത്കുമാറിന് കൊവിഡ്.  മകള്‍ വരലക്ഷ്‍മി ശരത്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദില്‍ ചികിത്സയില്‍ കഴിയുകയാണ് ശരത്‍കുമാര്‍. ശരത്‍കുമാറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും വരലക്ഷ്‍മി ശരത്‍കുമാര്‍ പറഞ്ഞു. ഒട്ടേറെ താരങ്ങള്‍ കൊവിഡ് ബാധിച്ചതായി അറിയിച്ചിരുന്നു. അമിതാഭ് ബച്ചൻ അടക്കമുള്ളവര്‍ കൊവിഡ് മുക്തി നേടിയത് ആരാധകര്‍ക്ക് ആശ്വാസവുമായി.

ശരത്‍കുമാറിന് കൊവിഡ് ബാധിച്ച കാര്യം ഭാര്യ രാധികയും അറിയിച്ചിരുന്നു. മികച്ച ഡോക്ടര്‍മാരാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ അറിയിക്കാം എന്നുമായിരുന്നു രാധിക ശരത്‍കുമാര്‍ പറഞ്ഞത്. ലക്ഷണങ്ങള്‍ ഒന്നും ശരത്‍കുമാറിന് ഉണ്ടായിരുന്നില്ല. ഫിറ്റ്‍നെസ് കാര്യത്തില്‍ എന്നും ശ്രദ്ധ കാട്ടുന്ന താരമാണ് ശരത്‍കുമാര്‍. മലയാളത്തിലും ശ്രദ്ധേയനാണ് ശരത്‍കുമാര്‍.

കേരള വര്‍മ പഴശ്ശിരാജ എന്ന ചിത്രത്തില്‍ ശരത്‍കുമാര്‍ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു.

വില്ലനായി തുടങ്ങി നായകനായി മാറിയ നടനാണ് ശരത്‍കുമാര്‍.