പൂന്തോപ്പ് സെന്‍റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി യുവാക്കളുടെ ലഹരി ഉപയോഗവും റീൽ ചിത്രീകരണവും വിവാദത്തിൽ

ആലപ്പുഴ: പൂന്തോപ്പ് സെന്‍റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി യുവാക്കളുടെ ലഹരി ഉപയോഗവും റീൽ ചിത്രീകരണവും വിവാദത്തിൽ. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. സെമിത്തേരിയുടെ മതിൽ ചാടി അകത്തുകടന്ന നാല് യുവാക്കളാണ് ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ചത്. കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് ഇവർ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കാനായി റീൽ ചിത്രീകരിച്ചത്.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും യുവാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച റീൽസും പുറത്തുവന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ പ്രചരിച്ച ദൃശ്യങ്ങളിൽ നിന്നും പള്ളിയിലെ സിസിടിവിയിൽ നിന്നും അതിക്രമിച്ചു കയറിയ യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പള്ളി കൈക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാല് യുവാക്കൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു.

YouTube video player