അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്  റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്. 

ടൻ ദിലീപിനെ(Dileep) കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കിയ ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ'( Keshu Ee Veedinte Nadhan). 67കാരനായ കേശുവായി ദിലീപ് എത്തിയ ചിത്രത്തിൽ നായികയായി എത്തിയത് ഉവർവശിയായിരുന്നു. സിനിമയിലെ സഹപ്രവർത്തകർക്കായി പ്രത്യേക പ്രിവ്യു ഷോ കേശു ടീംസംഘടിപ്പിച്ചിരുന്നു. ഈ അവസരത്തിൽ സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്. 

‘വളരെ കാലമായി നമ്മൾ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്. മറ്റൊരു വേഷത്തിൽ മറ്റൊരാളായി പകർന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണത്. അത്തരമൊരു പെർഫോമൻസാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ഈ സിനിമയിൽ ദിലീപ് എന്ന താരമില്ല, ദിലീപ് എന്ന നടന്റെ വളർച്ച മാത്രം.’, എന്നായിരുന്നു പ്രിവ്യു കണ്ടിറങ്ങിയ സത്യൻ അന്തിക്കാട് പറഞ്ഞത്. കാവ്യ മാധവൻ, അനു സിത്താര, രമേശ് പിഷാരടി, ഹരീഷ് കണാരൻ, ബെന്നി പി. നായരമ്പലം, അനൂപ് സത്യൻ, നാദിർഷ തുടങ്ങി നിരവധിപേർ പ്രിവ്യുവിന് എത്തിയിരുന്നു.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സുഗീതിന്റെ സംവിധാനത്തിലെത്തിയ 'മൈ സാന്റ'യാണ് തൊട്ടുമുന്‍പെത്തിയ ദിലീപ് ചിത്രം. അതേസമയം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സജീവ് പാഴൂര്‍ ആണ്. അനുശ്രീയാണ് നായിക. കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, ഹരീഷ് കണാരന്‍, സ്വാസിക, പൊന്നമ്മ ബാബു, ഹരിശ്രീ അശോകന്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു.