Asianet News MalayalamAsianet News Malayalam

തൃഷയ്‌ക്കെതിരായ മോശം പരാമര്‍ശം; മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍

മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ തമിഴ് താര സംഘടനയായ നടികര്‍ സംഘവും രംഗത്തെത്തിയിരുന്നു.

sexual statement against trisha women commission case against mansoor ali khan joy
Author
First Published Nov 20, 2023, 12:11 PM IST

ദില്ലി: നടി തൃഷയ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധായ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. 'സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന നടപടി' അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കനാണ് വനിതാ കമ്മീഷന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയത്. 

മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ തമിഴ് താര സംഘടനയായ നടികര്‍ സംഘവും രംഗത്തെത്തി. പരാമര്‍ശത്തില്‍ മന്‍സൂര്‍ അപലപിക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരുപാധികവും ആത്മാര്‍ത്ഥവുമായ മാപ്പ് പറയണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശം തങ്ങളെ ഞെട്ടിച്ചെന്നും നടന്റെ അംഗത്വം താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്യാനുള്ള കാര്യം പരിഗണനയില്‍ ആണെന്നും അസോസിയേഷന്‍ പറയുന്നു. ഈ വിഷയത്തില്‍ ഇരയായ നടിമാര്‍ക്കൊപ്പം (തൃഷ, റോജ, ഖുശ്ബു) അസോസിയേഷന്‍ നിലകൊള്ളും. ഉത്തരവാദിത്തത്തോടെ സംസാരിക്കാന്‍ മന്‍സൂര്‍ പഠിക്കേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കി. ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് മന്‍സൂര്‍ ശ്രദ്ധിക്കേണ്ടതാണ്. പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുമുണ്ട്. ഭാവിയില്‍ ഇത്തരം പെരുമാറ്റം ഉണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അസോസിയേഷന്‍ അറിയിച്ചു.

ഏതാനും നാളുകള്‍ക്ക് മുന്‍പ് ആയിരുന്നു നടി തൃഷയ്ക്ക് എതിരെ മന്‍സൂര്‍ അലിഖാന്‍ ലൈംഗികാധിഷേപ പരാമര്‍ശം നടത്തിയത്. ലിയോയില്‍ തൃഷയുമായി ബെഡ് റൂം സീന്‍ ഉണ്ടാകുമെന്ന് കരുതിയെന്നും പണ്ട് റോജ, ഖുശ്ബു എന്നിവരെ കട്ടിലിലേക്ക് ഇട്ടതു പോലെ തൃഷയെയും ചെയ്യാന്‍ സാധിക്കുമെന്ന് കരുതിയെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. അതിനായി ആഗഹമുണ്ടായിരുന്നു എന്നാണ് മന്‍സൂര്‍ പറഞ്ഞത്. 

പരാമര്‍ശം ചര്‍ച്ചയായതോടെ പ്രതികരിച്ച് തൃഷ രംഗത്തെത്തി. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മന്‍സൂര്‍ എന്നായിരുന്നു തൃഷ പറഞ്ഞത്. പിന്നാലെ സംവിധായകര്‍ അടക്കമുള്ളവര്‍ മന്‍സൂറിനെതിരെ രംഗത്ത് എത്തിയിരുന്നു. വിഷയം വിവാദമായതോടെ വിശദീകരണവുമായി മന്‍സൂര്‍ അലി ഖാനും രംഗത്ത് എത്തിയിരുന്നു. തൃഷയെ പ്രശംസിക്കുക ആണ് താന്‍ ചെയ്തതെന്നും എഡിറ്റഡ് വീഡിയോ മാത്രമാണ് പുറത്തുവന്നതെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. ഒപ്പം അഭിനയിക്കുന്നവരെ ബഹുമാനിക്കുന്ന ആളാണ് താനെന്നും നടന്‍ പ്രതികരിച്ചിരുന്നു.

'ടെക്കിയെന്ന് പറഞ്ഞ് പ്രണയം, ഡെലിവറി ബോയിയെന്ന് അറിഞ്ഞതോടെ പിന്‍മാറ്റം': 21കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ് 
 

Follow Us:
Download App:
  • android
  • ios