ഷഫ്‍നയ്‍ക്ക് സജിൻ, ആതിരയ്‍ക്ക് രാജീവ്, സീരിയല്‍ നടിമാരുടെ യഥാര്‍ഥ പങ്കാളികള്‍
ആതിര മാധവമടക്കം പ്രണയ ബന്ധം വിവാഹത്തില്‍ എത്തിച്ചവരാണ്.

സീരിയലുകള്‍ പ്രേക്ഷകരുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. സീരിയലിലെ കുടുംബം യഥാര്‍ഥത്തിലാണെന്ന് കരുതുന്നവര്‍ പോലും ഉണ്ടെന്നത് അതിശയോക്തിയല്ല. താരങ്ങള്‍ പ്രേക്ഷകര്‍ക്ക് വീട്ടുകാരെ പോലെയാണ്. സീരിയല്‍ നടിമാരുടെ യഥാര്‍ഥ പങ്കാളികളെ കുറിച്ച് മനസിലാക്കുന്നതും കൌതുകമായിരിക്കും.
ചിന്താവിഷ്‍ടയായ ശ്യാമള, കഥ പറയുമ്പോള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് ഷഫ്‍ന നസീം. സുന്ദരി, സഹയാത്രിക, ഭാഗ്യജാതകം, മണിമുത്ത്, തുടങ്ങിയവലിലൂടെ നടി ശബ്‍ന നസീം പിന്നീട് സീരിയല്‍ പ്രേക്ഷകരുടെയും മനം കവര്‍ന്നു. സജിൻ ടി പിയാണ് ഭര്‍ത്താവ്. സാന്ത്വനത്തിലെ ശിവൻ എന്ന ഹിറ്റ് കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് സജിൻ ടി പി എന്ന പ്രത്യേകയുമുണ്ട്.
സിനിമയ്‍ക്ക് പുറമേ ബിഗ് ബോസ് താരം എന്ന നിലയിലും ശ്രദ്ധയാകര്‍ഷിച്ച നടിയാണ് ധന്യാ മേരി വര്‍ഗീസ്. തലപ്പാവിലൂടെ ധന്യ നായികയായി അരങ്ങേറിയത്. സീതാ കല്യാണം അടക്കമുള്ള നിരവധി സീരിയിലുകളിലൂടെ പ്രിയങ്കരിയായ നടി ധന്യ മേരി വര്‍ഗീസിന്റെ ഭര്‍ത്താവ് ജോണ്‍ ജേക്കബാണ്. നടനാണ് ജോണ്‍ ജേക്കബും.
സ്വാതി നിത്യാനന്ദ് പ്രതീഷ് നെമ്മാറയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സീരിയല്‍ നടിയായ അര്‍ച്ചന സുശീലന്റെ ഭര്‍ത്താവ് മനോജ് യാദവാണ്. ദേവരാഗം, മന്ത്രകോടി, പൊന്നൂഞ്ഞാല്‍ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടി സൗപര്‍ണികയുടെ ഭര്‍ത്താവിന്റെ പേര് സുഭാഷ് എന്നാണ്. മൃദുല വിജയ് യുവ കൃഷ്‍ണയെ വിവാഹം കഴിച്ചപ്പോള്‍ കുടുംബവിളക്കിലെ വേദികയായി പ്രിയങ്കരിയായ നടി ശരണ്യ ആനന്ദിന്റെ ഭര്‍ത്താവ് വ്യവസായിയായ മനീഷ് രാജീവും ഓട്ടോഗ്രാഫിലുടെ ശ്രദ്ധയാകര്‍ഷിച്ച അമൃത വര്‍ണയുടെ ഭര്‍ത്താവ് നടനായ പ്രശാന്തും കുടുംബവിളക്കിലൂടെ അരങ്ങേറിയ നടി ആതിര മാധവിന്റെ ഭര്‍ത്താവ് രാജീവ് മേനോനുമാണ്.
Read More: ശോഭനയ്‍ക്കും രേവതിക്കുമൊപ്പം നായകനായി ഫഹദ്, സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക