നടന്‍ ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്ത് പൂര്‍ണ്ണമായും പ്ലാസ്റ്റിക് കവറുകൊണ്ടുമൂടിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. എല്ലാ മണ്‍സൂണ്‍ കാലത്തും ഷാരൂഖ് തന്റെ വീട് ഇത്തരത്തില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊവിഡ് ഭീതിയിലാണോ താരത്തിന്റെ ഈ പ്രവര്‍ത്തിയെന്ന് ചോദിക്കുന്നവരുമുണ്ട്. 

ഭാര്യ ഗൗരി ഖാനും മക്കളായ ആര്യനും സുഹാനയ്ക്കും അബ്‌റാമിനുമൊപ്പം മന്നത്തിലാണ് ബോളിവുഡിന്റെ ബാദുഷ താമസിക്കുന്നത്. സുഹാനയും ആര്യനും വിദേശത്താണ് പഠിക്കുന്നതെങ്കിലും കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് മന്നത്തില്‍ തന്നെയാണ് ഉള്ളത്. മന്നത്തിന്റെ ബാല്‍ക്കെണിയില്‍ ഷൂട്ടിംഗ് നടക്കുന്നതിന്റെ വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

🙃 #Mannat #ShahRukhKhan

A post shared by King of World (@king_of_bollywoodsrk) on Jul 20, 2020 at 9:43am PDT