വളരെ മനോഹരമായ ട്രെയിലറാണ് ഇതെന്നും അഭിനന്ദനങ്ങള്‍ എന്നും ഷാരൂഖ് എക്സ് പോസ്റ്റില്‍ പറയുന്നു. 

കൊച്ചി: ദുൽഖറിന്റെ കരിയറിലെ വലിയ മലയാള ചിത്രമായ 'കിംഗ് ഓഫ് കൊത്ത' ഓണത്തിന് പ്രേക്ഷകർക്കുള്ള വിഷ്വൽ ട്രീറ്റായി റിലീസാകും. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് 'കിംഗ് ഓഫ് കൊത്ത' ഒരുക്കുന്നത്. ചിത്രത്തിന്‍റെ ട്രെയലര്‍ ഇന്നാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പങ്കുവച്ച് ആശംസ നേര്‍ന്നിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍.

വളരെ മനോഹരമായ ട്രെയിലറാണ് ഇതെന്നും അഭിനന്ദനങ്ങള്‍ എന്നും ഷാരൂഖ് എക്സ് പോസ്റ്റില്‍ പറയുന്നു. സിനിമയ്ക്കായി കാത്തിരിക്കുന്നു എന്ന് പറയുന്ന ഷാരൂഖ് വലിയ വിജയത്തിന് വേണ്ടി ദുല്‍ഖറിനെയും അണിയറക്കാരെയും ആശംസിക്കുന്നതായി ഷാരൂഖ് പറയുന്നു. ഈ എക്സ് പോസ്റ്റിന് നന്ദി അറിയിച്ച് ദുല്‍ഖര്‍ മറുപടി അറിയിച്ചിട്ടുണ്ട്. എന്നും നിങ്ങളുടെ ഫാന്‍ബോയി ആണെന്നും ഈ നിമിഷം ഏറെ വിലപ്പെട്ടതാണെന്നും ദുല്‍ഖര്‍ മറുപടിയില്‍ പറയുന്നു. 

Scroll to load tweet…

അതേ സമയം ദുല്‍ഖര്‍ ആരാധകരെ ആവേശത്തിലാക്കുന്നതാണ് ഇന്നിറങ്ങിയ ട്രെയിലര്‍. കിംഗ് ഓഫ് കൊത്ത ആവേശക്കാഴ്ചയാണെന്ന് ട്രെയിലറിലെ ഒരോ രംഗവും വ്യക്തമാക്കുന്നു. മാസ് ആക്ഷൻ പ്രേക്ഷകരെ മുന്നില്‍ക്കണ്ടു തന്നെ ഒരുക്കിയതാണ് കിംഗ് ഓഫ് കൊത്ത വരുന്നത്. ദുല്‍ഖര്‍ നിറ‌ഞ്ഞുനില്‍ക്കുകയാണ് ചിത്രത്തിന്റെ ട്രെയിലറില്‍.

ഓണം റിലീസായി വരുന്ന ഓഗസ്റ്റില്‍ തിയറ്ററുകളിലേക്ക് എത്തുന്ന 'കിംഗ് ഓഫ് കൊത്ത'യിലെ ഐറ്റം നമ്പർ ഗാനത്തിന് ചുവടുവയ്ക്കുന്നത് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുല്‍ഖറും റിതികാ സിംഗുമാണ്. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിലെ . 'കലാപക്കാരാ' എന്ന ഗാനം റിലീസായിരുന്നു.

അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നു. പ്രധാന ലൊക്കേഷൻ കരൈക്കുടി ആണ്. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍.

Scroll to load tweet…

ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കുന്നത്. 

മേക്കപ്പ് റോണെക്സ് സേവ്യർ ആണ്. സംഘട്ടനം രാജശേഖർ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പിആർഒ പ്രതീഷ് ശേഖർ എന്നിവരുമാണ് മറ്റ് പ്രവര്‍ത്തകര്‍. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മ്യൂസിക് സോണി മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നു.

ബോക്സോഫീസ് വിജയത്തിന്‍റെ ഹുക്കും, അതിരടിയായി രജനി : ജയിലര്‍ റിവ്യൂ

നി ആവേശപ്പൂരം', ആക്ഷനില്‍ ആറാടിയും ആഘോഷിച്ചും ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത' ട്രെയിലര്‍

Asianet News Live