അനുഷ്‍ക ഷെട്ടി നായികയായി എത്തുന്ന പുതിയ സിനിമയാണ് നിശബ്‍ദം. സംസാരിക്കാൻ ശേഷിയില്ലാത്ത ഒരു ചിത്രകാരിയായിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മാധവനാണ് ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത്. ശാലിനി പാണ്ഡെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സോണാലി എന്ന കഥാപാത്രമായാണ് ശാലിനി പാണ്ഡെ അഭിനയിക്കുന്നത്. അനുഷ്‍ക ഷെട്ടിയുടെ സാക്ഷി എന്ന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്താണ് സോണാലി എന്നാണ് റിപ്പോര്‍ട്ട്. തമിഴില്‍ സാക്ഷി അഗര്‍വാള്‍ ആണ് ശാലിനി പാണ്ഡെയ്‍ക്ക് ശബ്‍ദം നല്‍കുക. ഒരു സംഗീതഞ്ജനായിട്ടാണ് മാധവൻ ചിത്രത്തില്‍ അഭിനയിക്കുന്നത്.  നിശബ്‍ദം അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രീകരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗീഷ് ഭാഷകളില്‍. ഹെമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശബ്‍ദം ഒരുക്കുന്നത്.