Asianet News MalayalamAsianet News Malayalam

'ഞാൻ ചെയ്ത തെറ്റുകൾ നിങ്ങൾ ആവർത്തിക്കരുത്'; സിനിമയിലേക്ക് വരുന്നവരോട് ഷക്കീല പറയുന്നു

താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല. ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

shakeela says happy her biopic has been made when she alive
Author
Chennai, First Published Dec 21, 2020, 6:01 PM IST

ടി ഷക്കീലയുടെ ബയോപിക് റിലീസിന് ഒരുങ്ങുകയാണ്. ക്രിസ്മസ് റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുമ്പിൽ എത്തുക. ഷക്കീലയുടെ തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ജീവിതമാണ് സിനിമ ആവിഷ്കരിക്കുന്നത്. ചിത്രത്തില്‍ റിച്ച ചദ്ദയാണ് ഷക്കീലയുടെ റോളില്‍ എത്തുന്നത്. ഇപ്പോഴിതാ താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല. ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

"എന്നെ കുറിച്ച് പറയാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്. എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ വേദനയുടെ പങ്ക് ഉണ്ട്, അതിനാല്‍ ഞാന്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നില്ല. എനിക്ക് അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ പുറകില്‍ നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നവരെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ല" ഷക്കീല പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

"ഭാവിയിൽ സിനിമയിലേക്ക് വരുന്നവരോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഇത് മാത്രമാണ്. ഞാൻ ചെയ്ത അതേ തെറ്റുകൾ വരുത്താതിരിക്കുകയും വഞ്ചിക്കപ്പെടാതിരിക്കുകയും ചെയ്യുക. അതാണ് എന്റെ പുസ്തകത്തിലും ഞാൻ എഴുതിയിരിക്കുന്നത്. ഞാൻ സിനിമ കണ്ടു. സിനിമയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നല്‍കുന്ന ഒരു സന്ദേശം ഉണ്ട്. അതില്‍ അതിയായ സന്തോഷവുമുണ്ട്" ഷക്കീല പറഞ്ഞു. 

ഒരു യാഥാസ്ഥിതിക മുസ്‍ലിം കുടുംബത്തില്‍ പിറന്ന ഷക്കീല 16-ാം വയസ്സിലാണ് സിനിമാജീവിതം ആരംഭിക്കുന്നത്. ഉപകഥാപാത്രങ്ങളിലൂടെ ആരംഭിച്ച് മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ ബി-മൂവികളുടെ മുഖമായി മാറിയ താരമാണ് ഷക്കീല. എന്നാല്‍ ഷക്കീലയെന്ന താരത്തിന്‍റെ ജനപ്രീതിക്കും പ്രതിച്ഛായയ്ക്കുമപ്പുറത്ത് അവരുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രമാവും ഇതെന്നാണ് സംവിധായകന്‍റെ വാഗ്ദാനം. 

സാമീസ് മാജിക് സിനിമ മോഷന്‍ പിക്ചര്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ സാമി നന്‍വാനി, സാഹില്‍ നന്‍വാനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പങ്കജ് ത്രിപാഠി, എസ്‍തര്‍ നൊറോണ, ഷീവ റാണ എന്നിവര്‍ക്കൊപ്പം മലയാളി താരം രാജീവ് പിള്ളയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios