Asianet News MalayalamAsianet News Malayalam

ഷംന കാസിമിന്റെ 'സുന്ദരി' തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

ഷംന കാസിം നായികയാകുന്ന 'സുന്ദരി'യുടെ റിലീസ് പ്രഖ്യാപിച്ചു.

Shamna Kasim sundari release
Author
Kochi, First Published Aug 3, 2021, 5:27 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. സഹനടിയായും നായികയായുമൊക്കെ മലയാളത്തിലും അന്യഭാഷകളിലും ശ്രദ്ധേയയായ താരം. ഒട്ടേറെ ഹിറ്റുകളും ഷംന കാസിം സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ ഷംന കാസിം നായികയാകുന്ന സുന്ദരി എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

തെലുങ്കിലാണ് സുന്ദരി എന്ന സിനിമ റിലീസ് എത്തുന്നത്. കല്യാണ്‍ജി ഗൊഗാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‍ത്രീ കേന്ദ്രീകൃതമായ ചിത്രമായിരിക്കും ഇത്. ഓഗസ്റ്റ് 13ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്.

അര്‍ജുൻ അമ്പാടി നായകനാകുന്ന സിനിമയില്‍ ഒരു നര്‍ത്തകിയായിട്ടാണ് ഷംന കാസിം അഭിനയിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios