ഷാരൂഖ് നടത്തിയ ഒരു പാര്‍ട്ടിയില്‍ താൻ കണ്ട കാര്യങ്ങളെ കുറിച്ചാണ് ഷെര്‍ലിൻ തുറന്നുപറയുന്നത്.

ഷാരൂഖ് ഖാന്റെ (Sharukh Khan) മകൻ ആര്യൻ ഖാൻ (Aryan Khan) മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് ബോളിവുഡിനെയാകെ ഞെട്ടിച്ചിരുന്നു. അറസ്റ്റിനു പിന്നാലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ എതിര്‍ത്തും പിന്തുണച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തി. ബോളിവുഡിലെ ചില താരങ്ങളെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെടുത്തിയും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഷാരൂഖ് ഖാൻ നടത്തിയ ഒരു പാര്‍ട്ടിയിലെ അനുഭവം നടി ഷെര്‍ലിൻ ചോപ്ര പങ്കുവെച്ചതാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

Scroll to load tweet…

സുശാന്ത് സിംഗ് രാജ്‍പുത് അന്തരിച്ചപ്പോള്‍ മയക്കുമരുന്ന് കേസില്‍ ചില താരങ്ങള്‍ അറസ്റ്റിലായിരുന്നു. അന്ന് നല്‍കിയ അഭിമുഖമാണ് ആര്യൻ ഖാൻ അറസ്റ്റിലായ സാഹചര്യത്തില്‍ ഷെര്‍ലിൻ ചോപ്ര വീണ്ടും പങ്കുവെച്ചിരിക്കുന്നത്. ഷാരൂഖ് നടത്തിയ ഒരു പാര്‍ട്ടിയില്‍ താൻ കണ്ട കാര്യങ്ങളെ കുറിച്ചാണ് ഷെര്‍ലിൻ പറയുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സിന്റെ പ്രോഗ്രാമില്‍ ഡാൻസ് ചെയ്‍തുകൊണ്ടിരിക്കെ തളര്‍ന്നതിനാല്‍ വാഷ്‍റൂമില്‍ പോയതായിരുന്നു. വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്‍ചകള്‍ ഞെട്ടിക്കുന്നതായിരുന്നു. താരങ്ങളുടെ ഭാര്യമാര്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് വൈറ്റ് പൗഡർ എടുക്കുകയായിരുന്നു. നമ്മള്‍ സാധാരണയായി പറയുന്ന കൊക്കെയ്‍ൻ ആയിരുന്നു അത്. 

അത് കണ്ടപ്പോള്‍ താൻ അത് അവിടെ നിന്ന് പോയെന്നും ബോളിവുഡിലെ പാര്‍ട്ടികളില്‍ എന്താണ് നടക്കുന്നതെന്ന് അതോടെ മനസിലായെന്നും ഷെര്‍ലിൻ ചോപ്ര
പറഞ്ഞു.

മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഢംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേയാണ് ആര്യൻ ഖാൻ അടക്കമുള്ളവര്‍ അറസ്റ്റിലായത്. ആര്യൻ ഖാന്റെയും കൂട്ട് പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ഫോറൻസിക് പരിശോധനയ്‍ക്ക് അയച്ചിരുന്നു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കപ്പലില്‍ പരിപാടികള്‍ സംഘടിപ്പിച്ച കമ്പനിയിലെ നാല് പേരുടെ അറസ്റ്റും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.