Asianet News MalayalamAsianet News Malayalam

എനിക്കിനി എന്ന് ന‌ടക്കാനാകുമെന്ന് അറിയില്ല; കൊവിഡ് കാലത്ത് അഭിനയം വിട്ട് നഴ്സിന്റെ കുപ്പായമണിഞ്ഞ നടി പറയുന്നു

ഓക്ടോബറിൽ ശിഖയ്ക്ക് കൊവിഡും പിടിപ്പെട്ടു. പിന്നീട് ഒരുമാസത്തിന് ശേഷം കൊവിഡ് മുക്തയായെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാണ് ശിഖയിപ്പോൾ.

shikha malhotra on life after suffering stroke paralysis
Author
Mumbai, First Published Dec 22, 2020, 4:44 PM IST

ഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കാന്‍ നഴ്‌സിന്റെ കുപ്പായമിട്ട ബോളിവുഡ് നടി ശിഖ മൽഹോത്രയുടെ വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തു വന്നിരുന്നു. സേവനവുമായി മുന്നോട്ട് പോകുന്നതിനിടയിൽ ഓക്ടോബറിൽ ശിഖയ്ക്ക് കൊവിഡും പിടിപ്പെട്ടു. പിന്നീട് ഒരുമാസത്തിന് ശേഷം കൊവിഡ് മുക്തയായെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാണ് ശിഖയിപ്പോൾ. ഇപ്പോഴിതാ തന്റെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് പറയുകയാണ് ശിഖ. 

"ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ട്, പക്ഷേ പ്രക്രിയ മന്ദഗതിയിലാണ്. എനിക്കിനി എന്ന് നടക്കാനാകുമെന്ന് അറിയില്ല. എല്ലാവരും എനിക്കായി പ്രാർത്ഥിക്കണം", എന്നാണ് ശിഖ പറഞ്ഞത്. മുംബെെയിലെ കൂപ്പർ ആശുപത്രിയിൽ ചികിത്സ തേടിയ നടിയെ ഇപ്പോൾ വി​ദ​​ഗ്ധ ചികിത്സയ്ക്കായി കെ.ഇ.എം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

ദില്ലി വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്‌സിം​ഗ് ബിരുദം നേടിയ താരമാണ് ശിഖ. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ ശിഖ തന്നെയാണ് തനിക്ക് കൊവിഡ് പിടിപ്പെട്ട കാര്യം നേരത്തെ അറിയിച്ചത്. കൊവിഡ് പിടിപ്പെട്ടതിൽ തനിക്ക് വിഷമമില്ലെന്നും ഉടൻ രോ​ഗമുക്തയായി തിരിച്ചെത്തുമെന്നും ശിഖ കുറിച്ചിരുന്നു. പിന്നാലെയാണ് പക്ഷാഘാതം പിടിപ്പെട്ടത്.

സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തത് ശിഖ മല്‍ഹോത്രയാണ്. ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന ചിത്രത്തിലും തപ്സി പന്നുവിന്റെ റണ്ണിങ് ശാദി എന്ന ചിത്രത്തിലും താരം വേഷമിട്ടു. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios