അഞ്ചാം വിവാഹ വാര്‍ഷികത്തില്‍ ആശംസകളുമായി ശില്‍പ ബാല.

ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ശില്‍പ ബാല. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന നടിയാണ് ശില്‍പ ബാല. തന്റെ ഫോട്ടോകളും ശില്‍പ ബാല ഷെയര്‍ ചെയ്യാറുണ്ട്. ഇന്ന് വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവ് വിഷ്‍ണു ഗോപാലിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ശില്‍പ ബാല.

View post on Instagram

വിവാഹവാര്‍ഷിക ആശംസകള്‍. 2000 ആളുകളുടെ മുന്നില്‍ വധുവിനെയും കാത്ത് 15 മിനുട്ടോളം നിര്‍ത്തിച്ചതിന് ക്ഷമിക്കണം. അത് ഒരു തുടക്കം മാത്രമായിരുന്നു. അത് അറിയാമല്ലോ എന്നും പറഞ്ഞ് തമാശരൂപേണയാണ് ശില്‍പ ബാല വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ഓഗസ്റ്റ് 18ന് ശില്‍പ ബാലയുടെ അഞ്ചാം വിവാഹവാര്‍ഷികമാണ്.

നര്‍ത്തകിയെന്ന നിലയിലും ശ്രദ്ധേയയാണ് ശില്‍പ ബാല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.