Asianet News MalayalamAsianet News Malayalam

ഷംസു സെയ്ബയുടെ 'അഭിലാഷം' സൈജു കുറുപ്പിന്റെയും, കൂട്ടിന് തൻവിയും, മലപ്പുറത്തെ പ്രണയം മുക്കത്ത് ആരംഭം

മലബാർ പശ്ചാത്തലത്തിൽ അഭിലാഷം ആരംഭിച്ചു.

shooting of heart touching romantic film Abhilasham has started ppp
Author
First Published Oct 17, 2023, 9:50 PM IST

മലബാറിന്റെ പശ്ചാത്തലത്തിൽ ഹൃദയസ്പർശിയായ ഒരു പ്രണയകഥ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമാണ് അഭിലാഷം. ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ചൊവ്വാഴ്ച്ച കോഴിക്കോട്ടെ മുക്കത്ത് ആരംഭിച്ചു. സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

മുക്കത്തിനടുത്ത് അരീക്കുളങ്ങര ഗ്രാമത്തിലെ പുരാതനമായ ഒരു തറവാട്ടിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാക്കളായ ശങ്കർ ദാസും ആൻ സരിഗാ ആന്റണിയും ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമിട്ടത്.തുടർന്ന് പ്രശസ്ത സംവിധായകൻ അരുൺ ഗോപി സ്വിച്ചോൺ കർമ്മവും അശോക് നെൽസൺ; ബിനോയ് പോൾ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണവും ആരംഭിച്ചു.

മലപ്പുറത്തെ രണ്ട് മിഡിൽ ക്ലാസ് കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയവും കാത്തിരിപ്പും പറയുന്ന ചിത്രത്തിൽ സൈജു കുറുപ്പും തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോട്ടക്കലിൽ ഒരു ഫാൻസി ഷോപ്പും കൊറിയർ സർവ്വീസ്സും നടത്തുന്ന അഭിലാഷ് കുമാറിന്റെ നാളുകളായുള്ള ഒരു അഭിലാഷത്തിന്റേയും അതിനായി അയാൾ നടത്തുന്ന രസകരമായശ്രമങ്ങളുടേയും കഥയാണ് അഭിലാഷം.

വ്യത്യസ്ഥമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഇടയിൽ ഏറെ അംഗീകാരം നേടിയ സൈജു ക്കുറുപ്പാണ് അഭിലാഷിനെ അവതരിപ്പിക്കുന്നത്. അമ്പിളി, മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ്, 2018, എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ തൻ വിറാം, ബാല്യകാല സഖിയും സുഹ്റുത്തുമായ ഷെറിനേയും അവതരിപ്പിക്കുന്നു. അർജുൻ അശോകൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമാ കെപി, അഡ്വ. ജയപ്രകാശ് കുളുർ ' നാസർ കർത്തേനി, ശീതൾ സഖറിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read more: പൊറിഞ്ചുവിനെ വെല്ലുമോ ആൻ്റണി, പ്രതീക്ഷകൾ ഇങ്ങനെ! റിലീസിലൊരു വമ്പൻ അപ്ഡേറ്റ് പ്രഖ്യാപനം; ടീസർ നാളെ ഇങ്ങെത്തും

ദുൽഖർ സൽമാൻ കമ്പനി നിർമ്മിച്ച മണിയറയിലെ അശോകൻ എന്ന ചിത്രവും മധുരം ജീവാമൃതം എന്ന ആന്തോളജിയിലെ ഒരു ചെറു കഥയും  ഇതിനു മുമ്പ് ഷംസു സെയ് ബസംവിധാനം ചെയ്തിട്ടുണ്ട്. ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ. ഷറഫു 'സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് ശ്രീഹരി കെ.നായർ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - സജാദ് കാക്കു. എഡിറ്റിംഗ് - നിംസ്, കലാസംവിധാനം -അർഷാദ് നക്കോത്ത് മേക്കപ്പ് - റോണക്സ് - സേവ്യർ. കോസ്റ്റ്യും - ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ. രാജൻ ഫിലിപ്പ്.  

Follow Us:
Download App:
  • android
  • ios