ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ വലിയൊരു വേദനയാണ് സുശാന്ത് സിംഗ്. അകാലത്തിലായിരുന്നു സുശാന്തിന്റെ മരണം എന്നതിനാലാണ് അത്. സുശാന്തിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹിന്ദി സിനിമ ലോകത്തെ സ്വജനപക്ഷപാതവും വേര്‍തിരിവുമാണ് സുശാന്തിന്റെ മരണത്തിലേക്ക് നയിച്ചത് എന്ന് സിനിമ രംഗത്തെ ആള്‍ക്കാര്‍ ഉള്‍പ്പടെ പറഞ്ഞത്. സുശാന്തിന്റെ മരണം വിവാദവുമായി മാറി. സുശാന്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇപ്പോഴിതാ ഒരു പഴയ ഫോട്ടോ ആരാധകര്‍ ചര്‍ച്ചയാക്കുന്നു.

സുശാന്ത് സിംഗിന്റെ കുട്ടിക്കാലത്തെ ചിത്രമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സുശാന്ത് സിംഗിന്റെ സഹോതി ശ്വേത സിംഗ് ആണ് സുശാന്ത് സിംഗിന്റെ പഴയ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സുശാന്തിന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലോഖാൻഡെയും സ്‍നേഹം സൂചിപ്പിച്ച് കമന്റിട്ടിരുന്നു. സുശാന്തിന്റെ മുൻ കാമുകി റിയ ചക്രബര്‍ത്തി ഇപ്പോള്‍ അറസ്റ്റിലാണ്. ലഹരി മരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയുടെ സഹോദരനും അറസ്റ്റിലായിരുന്നു.