പുതുമുഖ ബാലതാരം ആദി കേശവനെ നായകനാക്കി അജിത് പൂജപ്പുര സംവിധാനം ചെയ്യുന്ന 'സിദ്ധു' എന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പുതുമുഖ ബാലതാരം ആദി കേശവനെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിദ്ധു എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. 30-ാം ഐഎഫ്എഫ്കെ വേദിയില്‍ വച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫർ ഇടുക്കി, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ശ്വേത വിനോദ്, കാർത്തിക, ശാലിനി, വിബില തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആലഞ്ചേരി സിനിമാസ്, അബിൻ എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളില്‍ ഡോ. അബിൻ പാലോട്, സിറിയക് ആലഞ്ചേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചായാഗ്രഹണം സനന്ദ് സതീശൻ നിർവ്വഹിക്കുന്നു.
വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്, ഡി ശിവപ്രസാദ് എന്നിവർ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ ജയൻ മാസ്സ്, മേക്കപ്പ് അനിൽ നേമം, വസ്ത്രാലങ്കാരം ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷാജൻ കല്ലായി, ബി ജി എം സാനന്ദ് ജോർജ്ജ്, പ്രൊജക്ട് കോഡിനേറ്റർ സുധീർ കുമാർ, ഫിനാൻസ് കൺട്രോളർ മനോജ് സി ബി, ഡിസൈൻ ജെറിൻ മെഡ്ബൗട്ട് & ബി സൊല്യൂഷൻസ്. ചിത്രീകരണം പൂർത്തിയായ സിദ്ധു ജനുവരി അവസാന വാരം പ്രദർശനത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്.


