കൊച്ചി: അച്ഛനായ സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായി സിദ്ധാർഥ് ഭരതൻ. ഫേസ്ബുക്കിലൂടെയാണ് തനിക്ക് പെൺകുഞ്ഞ് ജനിച്ച വിവരം സിദ്ധാർഥ് അറിയിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരം പോസ്റ്റിൽ കുറിച്ചു.

2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാർഥിന്റെയും സുജിനയുടെയും വിവാഹം. സംവിധായകന്‍ ഭരതന്റേയും നടി കെ.പി.എസി.ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍.’നമ്മള്‍’ എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ഥ് ഭരതന്‍ സിനിമയില്‍ എത്തുന്നത്.